കൊച്ചി: കമ്യൂണിസ്റ്റ് പാർട്ടികൾ സി.പി.എമ്മും സി.പി.ഐയുമായി ഭിന്നിച്ചുനിൽക്കാതെ ഇ നിയെങ്കിലും ഒന്നിക്കണമെന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ്. ഭിന്നതകളുണ്ട െങ്കിൽ ചർച്ചചെയ്ത് പരിഹരിക്കണം. മനുഷ്യന് വിലയില്ലാതായ കാലത്താണ് നമ്മൾ ജീവി ക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ഭിന്നിച്ചുനിന്നാൽ രാജ്യത്ത് മാറ്റം കൊണ്ടുവരാ നാകില്ലെന്നും ലോറൻസ് പറഞ്ഞു.
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിെൻറ 70ാം വാർഷികാചരണ ഭാഗമായി നവോത്ഥാന സാംസ്കാരികകേന്ദ്രം സംഘടിപ്പിച്ച ‘തിരിഞ്ഞുനോക്കുേമ്പാൾ’ പരിപാടിയിൽ ഓർമകൾ പങ്കുവെക്കുകയായിരുന്നു ലോറൻസ്. പ്രാക്കുളം ഭാസിയെന്ന ആർ.എസ്.പി നേതാവാണ് താൻ ജീവിച്ചിരിക്കാൻ കാരണം. തന്നെയും കെ.സി. മാത്യുവിനെയുമടക്കം ലോക്കപ്പിൽ മർദിച്ച് അവശരാക്കിയ പൊലീസുകാർ വൈകീട്ട് ആഘോഷിക്കാൻ കൂടിയത് എറണാകുളത്തെ ഭാസിയുടെ ഹോട്ടലിലാണ്.
എവിടെ കൊണ്ടുപോയി കളയും എന്ന് പൊലീസുകാർ ആവർത്തിക്കുന്നത് കേട്ട ഭാസി, കാര്യം തിരക്കിയപ്പോഴാണ് തങ്ങളെ കൊന്ന് ഉപേക്ഷിക്കുന്ന കാര്യമാണ് ചർച്ച ചെയ്യുന്നെതന്ന് മനസ്സിലാക്കിയത്. അന്ന് ഭാസിയുടെ സ്വാധീനത്തിനും സമ്മർദത്തിനും വഴങ്ങി പൊലീസ് പദ്ധതി ഉപേക്ഷിച്ചു. വി. വിശ്വനാഥ മേനോൻ സ്റ്റേഷൻ ആക്രമണം അടക്കം സമരങ്ങളിൽ പങ്കെടുത്തെങ്കിലും മർദനമേൽക്കേണ്ടിവന്നിട്ടില്ല. സഹപ്രവർത്തകർക്കുവേണ്ടി നടത്തിയ ആക്രമണത്തിൽ ദുഃഖം തോന്നിയിട്ടില്ലെന്നും ലോറൻസ് പറഞ്ഞു.സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരായ കെ.ജെ. മാത്യുവിെൻറ മകൻ ജോസ്, വേലായുധെൻറ മകൾ റീത, അന്ന് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പൊലീസുകാരുടെയും ആക്രമണത്തിൽ പങ്കെടുത്തവരുടെയും കുടുംബാംഗങ്ങൾ, പ്രഫ. എം.കെ. സാനു, അഡ്വ. തമ്പാൻ തോമസ്, എൻ.എം. പിയേഴ്സൻ, കെ.എം.ഐ. മേത്തർ, സി.ഐ.സി.സി ജയചന്ദ്രൻ, മജ്നു കോമത്ത് തുടങ്ങിയവർ സംബന്ധിച്ചു.
അച്ഛെൻറ ഓർമകളിൽ
കണ്ണുനിറഞ്ഞ് റീത
കൊച്ചി: ‘‘ആരും ക്ഷണിച്ചിട്ടല്ല. അറിഞ്ഞു വന്നതാണ്. അങ്ങനെ ഇത്തിരി നേരമെങ്കിലും അച്ഛെൻറ ഓർമകൾക്കൊപ്പം കഴിയാമെന്ന് വെച്ചു’’-ഇത്രയും പറഞ്ഞ് റീത കണ്ണുതുടച്ചു. സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട വേലായുധൻ എന്ന പൊലീസുകാരെൻറ മകളാണ് റീത. ചടങ്ങ് റീതക്ക് അപൂർവ അനുഭവമായിരുന്നു.
അച്ഛൻ മരിക്കുേമ്പാൾ റീതക്ക് ഒരുവയസ്സ്. അമ്മയും ബന്ധുക്കളും മനസ്സിൽ വരച്ച ചിത്രമാണ് അച്ഛൻ. ‘‘ആ നഷ്ടം മനസ്സിനെ എന്നും നോവിക്കും. അച്ഛൻ എന്തുതെറ്റാണ് ചെയ്തതെന്ന് മനസ്സിലായിട്ടില്ല. അച്ഛൻ നല്ല മനുഷ്യനായിരുന്നു എന്നേ എല്ലാവരും പറഞ്ഞുകേട്ടിട്ടുള്ളൂ. ബിരുദപഠനം കഴിഞ്ഞപ്പോൾ ആശ്രിതനിയമനത്തിന് ശ്രമിച്ചു. നടന്നില്ല. പരീക്ഷയെഴുതി സ്വന്തം നിലക്ക് ജോലി കിട്ടി. ആക്രമണത്തെക്കുറിച്ചും പങ്കെടുത്തവരെക്കുറിച്ചുമെല്ലാം എല്ലാവരും പറയുന്നുണ്ട്. ഞങ്ങളെ ആരും അന്വേഷിച്ചിട്ടില്ല. ആ പൊലീസുകാരനും കുടുംബമുണ്ടായിരുെന്നന്ന് എത്ര പേർ ഓർത്തു?’’-റീതയുടെ കണ്ഠമിടറി. പറവൂർ കടുങ്ങല്ലൂരിൽ താമസിക്കുന്ന, കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ടുകൂടിയായ 71കാരി റീത കുടുംബസമേതമാണ് പരിപാടിക്ക് എത്തിയത്. ആക്രമണത്തിൽ പങ്കെടുത്ത എം.എം. ലോറൻസുമായി റീതയുടെ ആദ്യ കൂടിക്കാഴ്ചക്കും ചടങ്ങ് സാക്ഷിയായി. സംഭവത്തിൽ കൊല്ലപ്പെട്ട മറ്റൊരു പൊലീസുകാരൻ കെ.ജെ. മാത്യുവിെൻറ മകൻ ജോസ് കെ. മാത്യുവും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.