കട്ടപ്പന: ഭൂപ്രശ്നത്തിൽ ദേവികുളം സബ് കലക്ടർക്കെതിരെ ആഞ്ഞടിച്ച് വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചുവർഷം ഭരിച്ച ഉമ്മൻ ചാണ്ടി സർക്കാർ പഠിച്ച പണി പതിനെട്ടും നോക്കീട്ടും ജോയിസിെൻറ ഭൂമി പ്രശ്നത്തിൽ ഒന്നും ചെയ്യാനായില്ല. ഇപ്പോൾ എവിടെനിന്നോ വന്ന വട്ടൻ സബ്കലക്‌ടർ എന്തെങ്കിലും കാണിച്ചാൽ അതൊന്നും തങ്ങൾ അംഗീകരിക്കുന്നില്ല. മര്യാദയില്ലാത്ത പണിയാണ് സബ് കലക്ടർ കാണിച്ചത്. ഇടുക്കി എം.പി ജോയിസ് ജോർജിെൻറ ഭൂമിയുടെ പട്ടയം റദ്ദുചെയ്തതത് ഉദ്യോഗസ്ഥർ കോൺഗ്രസിനുവേണ്ടി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. ഇരട്ടയാറ്റിൽ നടന്ന പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയിസിെൻറ ഭൂമിയുടെ പട്ടയത്തിെൻറ പേപ്പറുകൾ താലൂക്കിലും വില്ലേജിലും ഇല്ല. ഭാർഗവി നിലയമായിരിക്കുകയാണ് വിേല്ലജ്, താലൂക്ക് ഓഫിസുകൾ. ഒരു നഷ്ടവും കൊടുക്കാതെ പത്തുചെയിനിലെ ഭൂമി മാറ്റിയിട്ടിരിക്കുന്നതു ശരിയല്ല. പത്തുചെയിനിലുള്ളവർക്കും പട്ടയം നൽകണം. ഇടുക്കി ജില്ലകൊണ്ടാണ് കേരളം മുഴുവൻ വെട്ടം കാണുന്നത്. അതിെൻറ പരിഗണന ഇടുക്കിക്കാർക്കു ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.