തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.എം മണി. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ അന്തസ്സിന് നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന് മണി ആരോപിച്ചു. സുപ്രീംകോടതി വിധിയെ തുടർന്നുള്ള സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.എം മണി പറഞ്ഞു.
കഴിഞ്ഞ ദിവസം ശബരിമല സന്ദർശനത്തിനെത്തിയ പൊൻ രാധാകൃഷ്ണൻ നിയന്ത്രണങ്ങളെ വിമർശിച്ചിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്നും ശരണം വിളി തടയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.