കിളിമാനൂർ: ഘടകകക്ഷിയായ ജനതാദൾ ജില്ല നേതാവിനെ വേദിയിലിരുത്തി ജനതാദൾ നേതൃത്വത്തെ പരസ്യമായി ആക്ഷേപിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണി. കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുൻമന്ത്രിയുടെ പരിഹാസം.
പ്രസംഗത്തിനിടെ തിരുവനന്തപുരം ജില്ലയിൽ നമ്മൾക്ക് എത്ര എം.എൽ.എമാരുണ്ടെന്ന് എം.എം. മണി വേദിയിലുള്ളവരോട് ചോദിച്ചു. 13 പേരുണ്ടെന്നും കോവളം കിട്ടിയില്ലെന്നും കേട്ടതോടെ അവിടെയും നമ്മുടെ ആളായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് എം.എം. മണി പറഞ്ഞു.
കോവളമല്ലേ, അവിടെ ഭർത്താവ് മത്സരിച്ചാൽ ഭാര്യയുടെ ആൾക്കാരും ഭാര്യയാണേൽ ഭർത്താവിന്‍റെ ആൾക്കാരും തോൽപ്പിക്കാൻ ശ്രമിക്കുന്നത് കീഴ്വഴക്കമാണെന്നായിരുന്നു പരിഹാസം.
ഈ സമയമത്രയും ജനതാദൾ ജില്ല സെക്രട്ടറിയും കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിലെ താമസക്കാരനുമായ വല്ലൂർ രാജീവ് വേദിയിലുണ്ടായിരുന്നു. മണിയുടെ ആക്ഷേപത്തെ വേദിയിലുണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാക്കളടക്കം ഹർഷാരവത്തോടെയാണ് എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.