തിരുവനന്തപുരം: വിവാദ പരാമര്‍ശത്തിെൻറ പേരില്‍ എം.എം. മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന യു.ഡി.എഫിെൻറ രാഷ്ട്രീയ മുദ്രാവാക്യം അംഗീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ട പ്രശ്നമായി അതിനെ പാര്‍ട്ടി വിലയിരുത്തുന്നില്ല.
ശൈലി മാറ്റില്ലെന്ന് മണി പറഞ്ഞിട്ടുമില്ല. നേതാവും സംസ്ഥാന സെക്രേട്ടറിയറ്റംഗവുമായ മണി പാര്‍ട്ടി യശസ്സിന് അനുയോജ്യമല്ലാത്ത അഭിപ്രായപ്രകടനം നടത്തിയതിനാലാണ് പരസ്യമായി ശാസിച്ചത്. അത് എല്ലാവര്‍ക്കുമുള്ള പാഠമാണ്. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ള മുന്നറിയിപ്പാണ്. പാര്‍ട്ടി നേതാക്കളായ മിക്ക ആളുകളും ശാസനക്ക് വിധേയമായിട്ടുണ്ട്. പാര്‍ട്ടി വിദ്യാഭ്യാസത്തിെൻറ ഭാഗമാണ് അച്ചടക്ക നടപടി. ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ നടപടിക്ക് വിധേയനായി. ഇ.കെ. നായനാരും വി.എസും വിധേയരായി. പിണറായി വിജയനെ പി.ബിയില്‍നിന്ന് മാറ്റിനിര്‍ത്തി. ഇതൊന്നും കോണ്‍ഗ്രസിന് സ്വീകരിക്കാന്‍ കഴിയുന്നതല്ല.
പൊമ്പിളൈ ഒരുമൈ എന്നതിന് പകരം എരുമ എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി പ്രശ്നമുണ്ടാക്കിയില്ല. അദ്ദേഹത്തിന് കൊടുക്കുന്ന ആനുകൂല്യം എന്താണ് മണിക്ക് നല്‍കാത്തത്? പൊമ്പിളൈ ഒരുമൈക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. അത് ആരും നിഷേധിക്കേണ്ട കാര്യമില്ല. സമരത്തിെൻറ ഭാവി തീരുമാനിക്കേണ്ടത് അവരാണ്.
മുന്‍കാലങ്ങളില്‍ സര്‍ക്കാറുകള്‍ സ്വീകരിച്ചിരുന്ന നടപടി പോലെയാണ് ഡി.ജി.പി ആയിരുന്ന ടി.പി. സെന്‍കുമാറിനെ ഈ സര്‍ക്കാറും മാറ്റിയത്. അതില്‍ ഒരു തെറ്റുമില്ല. സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ നിയമപരവും ഭരണപരവുമായി മുന്നോട്ടുപോവും. കോടതി നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും കോടിയേരി ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.