ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കുമെന്ന്​ എം.എം മണി

തിരുവനന്തപുരം: ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കുമെന്ന്​ വൈദ്യുത മന്ത്രി എം.എം മണി. അണക്കെട്ട്​ തുറക്കാൻ തന്നെയാണ്​ തീരുമാനം. അടിയന്തസാഹചര്യം നേരിടാൻ സർക്കാർ തയാറാണ്​. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്​. അതേ സമയം, ഡാമി​​​​െൻറ വൃഷ്​ടി പ്രദേശത്ത്​ മഴ കുറഞ്ഞിട്ടുണ്ട്​. മന്ത്രിമാർ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും എം.എം മണി പറഞ്ഞു.

ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്​ 2395.88 ​അടിയാണ്​. 2403 അടിയാണ്​ ഇടുക്കി ഡാമിലെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ്​ 2397 അടി കഴിഞ്ഞാൽ ത​െന്ന ഡാം തുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകാനാണ്​ വൈദ്യുതി വകുപ്പി​​​​െൻറ തീരുമാനം. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ തിങ്കളാഴ്ച ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമായ ഒാ​റ​ഞ്ച്​​ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. 

ജ​ല​നി​ര​പ്പ്​ 2400 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക​യെ​ന്ന ഉ​ന്ന​ത​ത​ല തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി, 2397-2398 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ തു​റ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി എം.​എം. മ​ണി​യു​ടെ നി​ർ​ദേ​ശം. ​ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. മു​മ്പ് ര​ണ്ടു​ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്.
 

Tags:    
News Summary - M.M Mani on idukki dam opening-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.