കണ്ണൂർ: സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികൾ തുടങ്ങാനുള്ള സാഹചര്യമുണ്ടെങ്കിലും അത് പരിസ്ഥിതി വാദികൾ തടസം നിൽക്കുന്നതു മൂലം തുടങ്ങാനാവാത്ത അവസ്ഥയിലാെണന്ന് മന്ത്രി എം.എം മണി. സംസ്ഥാനത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി ജലവൈദ്യുത പദ്ധതികൾ തുടങ്ങും. ഭൂമിയുണ്ടെങ്കിലും പരിസ്ഥിതി വാദികൾ കാരണം വൈദ്യുതി പദ്ധതികൾ തുടങ്ങാനാവില്ലെന്നും മാണി കുറ്റപ്പെടുത്തി.
അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് പല വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. എൽ.ഡി.എഫിൽതന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. വിഷയം സമവായത്തിലെത്തിയില്ലെങ്കിൽ അതിരപ്പള്ളി പദ്ധതി വേണ്ടന്നു വെക്കാതെ നിവൃത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.