കട്ടപ്പന: ഞങ്ങളൊക്കെ കുടിയന്മാരായതുകൊണ്ടല്ല, മറിച്ച് സമൂഹം നശിക്കാതിരിക്കാനാണ് ബാറുകൾ തുറന്നതെന്ന് മന്ത്രി എം.എം. മണി. ഇതുകൊണ്ടുതന്നെയാണ് ബാറുകൾ തുറക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്നുനടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാറുകൾ അടച്ചത് മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കാൻ കാരണമായി. ബാറുകൾ പൂട്ടിയശേഷം കേസുകളുടെ എണ്ണം വർധിച്ചു. കഞ്ചാവിെൻറയും വ്യാജമദ്യത്തിെൻറയും ഉപഭോഗം വ്യാപകമായി. അതുകൊണ്ടുകൂടിയാണ് തുറക്കാൻ തീരുമാനിച്ചത്. ജില്ല പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.