തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നതിൽ ആശങ്കയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കാലവർഷം ദുർബലമായികൊണ്ടിരിക്കയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത് വൈദ്യുതോത്പാദനത്തെ ബാധിച്ചിട്ടുണ്ട്. മഴ കുറവാണെങ്കിലും ഇൗ വർഷം പവർകട്ട് ഉണ്ടാകില്ല. വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു മാർഗങ്ങൾ തേടുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാൽ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിർത്തിവച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയർന്നിട്ടില്ല.
വരും ആഴ്ചകളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.