തൊടുപുഴ: വിവാദങ്ങളുടെ പേരിൽ തെൻറ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ശൈലി മാറ്റിയാൽ പിന്നെ താനില്ലെന്നും വൈദ്യുതി മന്ത്രി എം.എം. മണി. അതേസമയം വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹമില്ല. തെൻറ സഹോദരൻ ലംബോദരന് അനധികൃത സ്വത്ത് ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കെട്ടയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെൻറ ജോലി രാഷ്ട്രീയ പ്രവർത്തനവും സഹോദരേൻറത് ബിസിനസുമാണ്. ലംബോദരെൻറ സ്വത്തിെൻറ പേര് പറഞ്ഞ് തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ നോക്കേണ്ട. തെൻറ ചില പരാമർശങ്ങൾ വിാദങ്ങൾക്ക് കാരണമായതിനാലാണ് ശിക്ഷാ നടപടി. പാർട്ടിയുടെ നടപടി പൂർണമായി ഉൾക്കൊള്ളുന്നു. താൻ സ്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും എം.എം. മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.