തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി സംബന്ധിച്ച് സി.പി.െഎക്ക് എതിരെ രൂക്ഷ വിമർശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.െഎ പദ്ധതിയെ എതിർക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ തന്നെയാണ് സി.പി.എമ്മിെൻറയും കെ.എസ്.ഇ.ബിയുടെയും തീരുമാനം. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും മണി അറിയിച്ചു.
സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് മണി ഉന്നിയിക്കുന്നത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഒാരോന്ന് പറയിപ്പിക്കുകയാണ്. പിന്നീട് അത് പാർട്ടി നിലാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ലെന്നും എം.എം മണി കുറ്റപ്പെടുത്തി.
മുന്നണിക്കുള്ളിൽ ഉള്ളവർ തന്നെ സംസ്ഥാനത്തിന് ഗുണകരമാവുന്ന പദ്ധതിക്കെതിരെ എതിർപ്പുയർത്തരുത്. പദ്ധതി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് തെൻറ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.