ചെറുതോണി: എം.പിമാരോട് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച രാഷ്ട്രപതി മോദിയോട് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ളെന്ന് പറയാന്‍ തയാറാകാത്തത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി എം.എം. മണി. ചെറുതോണിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ തട്ടിപ്പുഭരണത്തിനു പിന്തുണ നല്‍കുകയാണ് രാഷ്ട്രപതി ചെയ്യുന്നത്. നോട്ട് പിന്‍വലിച്ചതിനത്തെുടര്‍ന്ന് ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയവരും കാശുള്ള നടന്മാരും പിന്തുണക്കും. സാധാരണ ജനങ്ങള്‍ക്ക് അതിനാകില്ല. നോട്ട് പിന്‍വലിച്ചതിനെ പല്ലും നഖവും ഉപയോഗിച്ച് ജനം ഒന്നായി പ്രതിരോധിക്കണമെന്നും മണി പറഞ്ഞു.
തുറന്ന ജീപ്പില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയോടൊപ്പമാണ് എം.എം. മണി ചെറുതോണിയിലെ സ്വീകരണ സ്ഥലത്തേക്ക് എത്തിയത്. ചെറുതോണി ടൗണിന്‍െറ അടിസ്ഥാന വികസനത്തിനുവേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂനിറ്റ് ഭാരവാഹികള്‍ വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി.
അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, സി.വി. വര്‍ഗീസ്, ജോര്‍ജ് പോള്‍, റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ളാക്കല്‍, കെ.ജി. സത്യന്‍, പി.ബി. സതീഷ്, എന്‍.വി. ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.