സമരം നിര്‍ത്താന്‍ ആവശ്യപ്പെടില്ല- എം.എം മണി

ഇടുക്കി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ കാലില്‍ വീണ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്ന് മന്ത്രി എം.എം മണി.

തെറ്റിദ്ധാരണ ഉണ്ടായതിനാലാണ് മാപ്പ് പറഞ്ഞത്. ഇത് പൊമ്പിളൈ ഒരുമൈയുടെ സമരമാണ്. താന്‍ സമരം നിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്നും മണി പറഞ്ഞു. എന്നാൽ മൂന്നാർ ടൗണിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകർ  മന്ത്രി മൂന്നാറിലെത്തി മാപ്പുപറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മോശം പരാമർശം എം.എം മണി നടത്തിയത്. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നതായാണ് എം.എം മണി പറഞ്ഞത്.

Tags:    
News Summary - mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.