‘‘മൂന്നാര്‍ ഒഴിപ്പിക്കല്‍ ആര്.എസ്.എസിെൻറ അജണ്ടയാണ്. ആ അജണ്ട നടപ്പാക്കാനാണ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ശ്രമിക്കുന്നത്. അത്തരം ചെറ്റകളെ തിരിച്ചറിയണം. ജില്ല കലക്ടര്‍ കഴിവുകെട്ടവനും നട്ടെല്ലില്ലാത്തവനുമായതുകൊണ്ടാണ് ദേവികുളത്ത് സബ് കലക്ടര്‍ അഴിഞ്ഞാടുന്നത്. അദ്ദേഹത്തിനു മൂക്കുകയറിടാന്‍ പാര്‍ട്ടിക്ക് കഴിയും. മൂന്നാറിലെ സ്ഥിതിഗതികള്‍ അറിയാതെയാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തലസ്ഥാനത്തുനിന്ന് ചിലക്കുന്നത്.
അവരെ ഊളമ്പാറക്ക് വിടുകയാണ് വേണ്ടത്. മുന്‍ ദൗത്യസംഘത്തലവന്‍ സുരേഷ്കുമാര്‍ തികഞ്ഞ മദ്യപാനിയും മയക്കമരുന്നിന് അടിമയുമാണ്. അദ്ദേഹം പറയുന്നതുപോലെയാണ് സി.പി.ഐയുടെ ചില നേതാക്കളും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസുകാരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. അതുകൊണ്ടാണ് കലക്ടറും സബ് കലക്ടറും ആര്.എസ്.എസിെൻറ അജണ്ട നടപ്പാക്കുകയാണെന്ന് പറയുന്നത്.
പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിക്കുന്നതുകണ്ട് മതമേലാളന്മാര് ആനന്ദിക്കേണ്ട. നിങ്ങളുടെ അടുത്തേക്കും അധികം താമസിക്കാതെ ഇത്തരക്കാര്‍ എത്തും. ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചെന്നു സബ് കലക്ടര്‍ പറയുന്ന ജിമ്മി സക്കറിയ, ടോം സക്കറിയ എന്നിവർ കൈയേറ്റക്കാരല്ല. ഭൂമിയുടെ അവകാശം സംബന്ധിച്ച് അവരുടെ പക്കല്‍ രേഖകളുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറിത്താമസിക്കുന്നവരെ തിരഞ്ഞുപിടിച്ച് ചില രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണ്. ഇത്തരം നടപടികളെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കും’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.