തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ വിവാദപ്രസംഗവിഷയത്തിൽ കോൺഗ്രസ് നിലപാട് ശക്തമാക്കുന്നു. മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം തീരുമാനിച്ചു. ഇൗ ആവശ്യം ഉന്നയിച്ച് നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച എല്ലാ പഞ്ചായത്തിലും പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടത്തും. ജില്ലആസ്ഥാനങ്ങളില്‍ മഹിളാകോണ്ഗ്രസിെൻറ നേതൃത്വത്തില്‍ വനിതകളുടെ സത്യഗ്രഹവും സംഘടിപ്പിക്കും. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യു.ഡി.എഫ് എം.എൽ.എ മാർ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും ഹസൻ അറിയിച്ചു.
ഇടുക്കിയിലെ ഭൂമാഫിയയുടെ ആളാണ് എം.എം. മണി. സര്‍ക്കാര്‍ഭൂമി കൈയേറി താമസിക്കുന്നയാളാണ് എം.എൽ.എയായ എസ്. രാജേന്ദ്രൻ. കൈയേറ്റത്തിന് സഹായമായി നില്‍ക്കുന്ന ഈ രണ്ടുപേരോടും ആലോചിച്ച് ഒഴിപ്പിക്കല്‍ നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കുറുക്കെൻറ കൈയില്‍ കോഴിയെ ഏൽപിക്കുംപോലെയാണ്. പൊലീസ്-റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കം ശക്തമായതിനാല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നുതന്നെയാണ് കെ.പി.സി.സിനിലപാട്. റിസോര്‍ട്ട് മാഫിയയെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടരുെതന്നും ഹസൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.