അതിരപ്പിള്ളി പദ്ധതി നടപ്പാകാൻ തൽക്കാലം സാഹചര്യമില്ല –മന്ത്രി മണി 


ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ പ്രാ​യോ​ഗി​ക​മാ​യി​ല്ലെ​ങ്കി​ൽ സോ​ളാറിനെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​ം
അ​ടൂ​ർ: ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളാ​ണ് ഏ​റ്റ​വും ലാ​ഭ​ക​ര​മെ​ങ്കി​ലും വി​വാ​ദ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ത​ൽ​ക്കാ​ലം ന​ട​പ്പാ​കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ്​ ഫെ​ഡ​റേ​ഷ​ൻ സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ശി​ൽ​പ​ശാ​ല അ​ടൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്​​ഥാ​ന​ത്തി​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. 70 ശ​ത​മാ​നം പു​റ​ത്തു​നി​ന്ന് വാ​ങ്ങു​ക​യാ​ണ്. സം​സ്​​ഥാ​ന​ത്ത് ഭൂ​രി​പ​ക്ഷ​വും ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളാ​ണ്. ഇ​ക്കു​റി ഡാ​മി​ലെ വെ​ള്ള​ക്കു​റ​വ് മൂ​ലം ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന 30 ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കും. 

സം​സ്​​ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി എ​ങ്ങ​നെ​യു​ണ്ടാ​ക്ക​ണ​മെ​ന്ന​ത് സ​ങ്കീ​ർ​ണ​പ്ര​ശ്ന​മാ​ണ്. കൂ​ടു​ത​ൽ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കാ​റ്റി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. എ​ന്നാ​ൽ, ചെ​ല​വു കൂ​ടും. കാ​യം​കു​ളം താ​പ​നി​ല​യ​ത്തി​ലെ വൈ​ദ്യു​തി​ക്ക്​ യൂ​നി​റ്റി​ന് 6.50 രൂ​പ ന​ൽ​ക​ണം. പു​റ​ത്തു​നി​ന്ന് 3.50 രൂ​പ​ക്ക് ല​ഭി​ക്കും. അ​തി​നാ​ൽ കാ​യം​കു​ള​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

ഒ​രു യൂ​നി​റ്റ് വൈ​ദ്യു​തി പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ 299 കോ​ടി രൂ​പ കാ​യം​കു​ളം നി​ല​യ​ത്തി​ന് സം​സ്​​ഥാ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, 500 കോ​ടി ന​ൽ​കി​യാ​ൽ സം​സ്​​ഥാ​ന​ത്തി​ന്​ വി​ട്ടു​ന​ൽ​കാ​മെ​ന്നും കേ​ന്ദ്രം പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ൽ​ക്ക​രി നി​ല​യം സ്​​ഥാ​പി​ക്കു​ന്ന​തി​ന് സാ​ധ്യ​ത​ക​ളു​ണ്ടെ​ങ്കി​ലും സം​സ്​​ഥാ​ന​ത്തെ ഒ​രാ​ളും അ​നു​വ​ദി​ക്കി​ല്ല. അ​ത് പാ​രി​സ്​​ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കും. സോ​ളാ​ർ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ലും ചെ​ല​വു കൂ​ടു​ത​ലാ​ണ്. ഓ​രോ യൂ​നി​റ്റി​നും 6.50 രൂ​പ ന​ൽ​കേ​ണ്ടി വ​രും. ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ പ്രാ​യോ​ഗി​ക​മാ​യി​ല്ലെ​ങ്കി​ൽ സോ​ളാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ.​എ​സ്.​ഇ.​ബി മു​ൻ ചെ​യ​ർ​മാ​ൻ എം. ​ശി​വ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ആ​ർ. ഹ​രി​കു​മാ​ർ, ജി. ​മ​ധു​സൂ​ദ​ന​ൻ പി​ള്ള, പി.​ഡി. നാ​യ​ർ, കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, വി.​എ​ൻ. അ​ച്യു​ത​ൻ നാ​യ​ർ, എ.​എ​ൻ. രാ​ജ​ൻ, എ.​പി. ജ​യ​ൻ, ഡി. ​സ​ജി, എം.​പി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.