കൊച്ചി: വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം. മണിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് നിർദേശിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. സ്ത്രീകളെ അവഹേളിക്കുംവിധം നടത്തിയ വിവാദ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്ന്് പ്രഖ്യാപിക്കുക, മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇറ്റലിയിൽ താമസക്കാരനായ മലയാളി ജോസഫ് ഷൈൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിൽ ഏപ്രിൽ 22ന് നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്ന് മണിക്കെതിരെ മുഖ്യമന്ത്രിയും ഡി.ജി.പിയും നടപടിയെടുക്കാത്തത് അന്യായമാണെന്നാണ് ഹരജിയിലെ ആരോപണം. പെമ്പിളൈ ഒരുമൈ സമരത്തെയും മാധ്യമങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന തരത്തിൽ അശ്ലീലച്ചുവയോടെയാണ് മന്ത്രി പ്രസംഗിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും മണിക്കെതിരെ കേസെടുക്കേണ്ടിയിരുന്നു. എന്നാൽ, നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരജി നൽകിയിട്ടുള്ളത്. ഹരജി പരിഗണിക്കുേമ്പാൾ അഡ്വക്കറ്റ് ജനറലും കോടതിയിൽ ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.