തൃശൂർ: രണ്ട് നാൾ നീണ്ട സി.പി.എം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി എം.എം. വർഗീസ് തുടരും. അച്ചടക്ക നടപടി നേരിട്ട് ഏറെക്കാലമായി കീഴ്ഘടകത്തിൽ പ്രവർത്തിച്ചിരുന്ന മുൻ സംസ്ഥാന നേതാവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ടി. ശശിധരൻ ജില്ല കമ്മിറ്റിയിൽ തിരിച്ചെത്തി. നടപടി നേരിട്ട് തരംതാഴ്ത്തിയ മുൻ ജില്ലാ കമ്മിറ്റിയംഗം ബാലാജി എം. പാലിശേരിയും പുതിയ കമ്മിറ്റിയിലുണ്ട്.
എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം വി.പി. ശരത് പ്രസാദ്, മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാർ, എം.കെ. പ്രഭാകരൻ, ഏരിയ സെക്രട്ടറിമാരായ എ.എസ്. ദിനകരൻ, എം.എ. ഹാരിസ് ബാബു, കെ.എസ്. അശോകൻ, സി.കെ. വിജയൻ, കെ. രവീന്ദ്രൻ, എം.എൻ. സത്യൻ, കെ.കെ. മുരളീധരൻ എന്നിവർ പുതിയ കമ്മിറ്റിയിലുണ്ട്. എം.എം വർഗീസ്, യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവീസ്, പി.കെ. ഷാജൻ, കെ.വി. നഫീസ, ടി.കെ. വാസു, പി.കെ. ചന്ദ്രശേഖരൻ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ വനിത പ്രാതിനിധ്യം ഇതാദ്യമാണ്. 44 അംഗ ജില്ല കമ്മിറ്റിയിൽ നാല് വനിതകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.