ബേപ്പൂർ: കോവിഡ് നിയന്ത്രണങ്ങളിൽ മൊബൈൽഫോൺ കടകളടക്കം അടച്ചത് റീചാർജിങ്ങും അറ്റകുറ്റപ്പണികൾക്കും അടക്കം പ്രശ്നമാകുന്നു. അവശ്യവസ്തുക്കളുടെ ഉപയോഗ ഇനത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടുത്താത്തതാണ് കാരണം.
കൗമാരക്കാർക്കും യുവാക്കൾക്കും കടകൾ തുറന്നില്ലെങ്കിലും ഓൺലൈനായി ഫോൺ റീചാർജ് ചെയ്യാം. മധ്യവയസ്കരും വയോജനങ്ങളും സ്ത്രീകളുമാണ് കൂടുതൽ പ്രതിസന്ധിയിലായത്. രോഗികൾ ഉൾപ്പെടെ പ്രായമായവർ മാത്രം താമസിക്കുന്ന വീട്ടുകാരിൽ പലരും ഇപ്പോൾ ആശങ്കയിലാണ്. രോഗികളുമായി താമസിക്കുന്ന വീട്ടുകാർക്ക് പെട്ടെന്ന് മറ്റൊരാളുടെ സഹായം വേണ്ടിവന്നാൽ ഏക ആശ്രയമാണ് മൊബൈൽ ഫോൺ.
ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒറ്റപ്പെട്ട വീടുകളിൽ മൊബൈൽഫോൺ നിശ്ചലമായതിനാൽ അത്യാവശ്യത്തിന് ആംബുലൻസ് വിളിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോവിഡ് കാരണം, സമ്പർക്ക വിലക്കിൽ വീട്ടിൽ കഴിയുന്നവർക്ക് ഏറെ ഉപകാരപ്രദമായ മൊബൈൽ ഫോൺ, തടസ്സമില്ലാതെ ഉപയോഗിക്കുന്നതിന് നിയന്ത്രിത സംവിധാനത്തോടെ കടകൾ തുറക്കാൻ അടിയന്തര നടപടി വേണമെന്ന് കടയുടമകൾ റഞ്ഞു.
മൊബൈൽ ഫോൺ അവശ്യ വസ്തുവായി പരിഗണിക്കുവാൻ സർക്കാർ തയാറാകണമെന്ന് മൊബൈൽ വ്യാപാര സമിതി സംസ്ഥാന സെക്രട്ടറി സി.വി. ഇക്ബാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.