മോഡലുകളുടെ മരണവും പോക്സോ കേസും: നമ്പർ18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ചു

കൊച്ചി: മോഡലുകളുടെ മരണവും ഉടമക്കെതിരെ പോക്സോ കേസുമടക്കം വിവാദങ്ങൾ നിറഞ്ഞ ഫോർട്ട്​കൊച്ചി നമ്പർ18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയ നടപടി എക്സൈസ് വകുപ്പ് പിൻവലിച്ചു. ഈ മാസം ഒന്നിനാണ്​ എക്സൈസ് കമീഷണറുടെ ഉത്തരവ് പ്രകാരം ലൈസൻസ് പുനഃസ്ഥാപിച്ചുനൽകിയത്. ഇതിനുപിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ്​ സൂചന.

നമ്പർ18 ഹോട്ടലിൽ നിശപാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ മോഡലുകളാണ് ഒക്ടോബർ 31ന് അർധരാത്രി അപകടത്തിൽ മരണപ്പെട്ടത്. മോഡലുകൾ മരിച്ചതിനെത്തുടർന്നുണ്ടായ വിവാദം അവസാനിപ്പിക്കാൻ അധികാര സ്ഥാനങ്ങളിലുള്ളവർ വലിയ ഇടപെടലുകൾ നടത്തിയത്​ ഏറെ ചർച്ചയായിരുന്നു.

സമയപരിധി കഴിഞ്ഞ്​ മദ്യം വിളമ്പൽ, ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് കാരണംകാണിക്കൽ നോട്ടീസ് നൽകി എക്സൈസ് ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത്. എന്നാൽ, ഇത് തെളിയിക്കാൻ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്താൻ തയാറായില്ലെന്നതാണ് ഉയരുന്ന മറ്റൊരു ആരോപണം. തുടരന്വേഷണം നടത്താതെ കേസ് ദുർബലമാക്കുകയായിരുന്നുവെന്നും ആരോപണവും ഉയരുന്നുണ്ട്.

അതേസമയം, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടാതെ ഒരാളുടെ പേരിലുള്ള ബാർ ലൈസൻസ് റദ്ദ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പുതുതായി ബാർ ഉടമക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കേണ്ടത് പൊലീസാണെന്നാണ് എക്സൈസ് വിശദീകരിക്കുന്നത്.

നിലവിൽ ബാർ ഉടമക്കെതിരെ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനും വാഹനാപകടം സംബന്ധിച്ചുള്ളതും പോക്സോ കേസുമാണ് നിലനിൽക്കുന്നത്. ഈ കേസുകളിൽ ഏതെങ്കിലുമൊന്നിൽ ശിക്ഷ വിധിച്ചാൽ മാത്രമേ ബാർ ഉടമയുടെ പേരിലുള്ള ലൈസൻസ് റദ്ദ് ചെയ്യാൻ കഴിയൂ. ഇക്കാര്യങ്ങൾകാട്ടി എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ് എക്സൈസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ ചോദ്യംചെയ്തു

വി​വാ​ദ​മാ​യ ഫോ​ർ​ട്ട്​​കൊ​ച്ചി ന​മ്പ​ർ18 ഹോ​ട്ട​ലു​ട​മ റോ​യ് വ​യ​ലാ​റ്റ് പ്ര​തി​യാ​യ പോ​ക്സോ കേ​സി​ൽ കൂ​ട്ടു​പ്ര​തി സൈ​ജു എം. ​ത​ങ്ക​ച്ച​നെ പൊ​ലീ​സ് ചോ​ദ്യം​ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ റോ​യി വ​യ​ലാ​റ്റി​ന് സ​ഹാ​യം​ചെ​യ്ത​ത് സൈ​ജു​വാ​ണെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ന​മ്പ​ർ18 ഹോ​ട്ട​ലി​ൽ റോ​യി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പ​രാ​തി. ഇ​ര​യാ​യ പ​ല​രെ​യും കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി അ​ഞ്ജ​ലി റീ​മ ദേ​വ് സൈ​ജു​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​ണ്.

സൈ​ജു​വി​ന്റെ ഫോ​ണി​ൽ​നി​ന്ന് ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളു​മു​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ദൃ​ശ്യ​ങ്ങ​ൾ മ​റ്റു പ്ര​തി​ക​ൾ ചേ​ർ​ന്ന് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യെ​ന്നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പ്ര​തി​ക​ൾ ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ. അ​ഞ്ജ​ലി ന​മ്പ​ര്‍18 ഹോ​ട്ട​ലി​ല്‍ എ​ത്തി​യി​രു​ന്ന​താ​യി സൈ​ജു മൊ​ഴി ന​ല്‍കി.

ആരോപണങ്ങൾ നിഷേധിച്ച് അഞ്ജലി റീമ ദേവ്

ഫോർട്ട്​കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ആരോപണങ്ങൾ നിഷേധിച്ച് അഞ്ജലി റീമ ദേവ്. നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസിലെ കൂട്ടുപ്രതിയാണ് അഞ്ജലി റീമ ദേവ്. തനിക്കെതിരെ ചിലർ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണ് പോക്സോ കേസെന്ന് അവർ പറഞ്ഞു.

ബിസിനസ് വിപുലമാക്കാൻ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റെ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസ്സിൽപോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നതെന്നും അവർ ഫേസ്ബുക്കിലൂടെ പറഞ്ഞു. തന്‍റെ ഓഫിസിൽ ജോലി ചെയ്ത ആരും ഇങ്ങനെ പറയില്ല. ഹണിട്രാപ്പും കള്ളപ്പണ ഇടപാടുമൊക്കെ ആരാണ് ചെയ്യുന്നതെന്ന് വ്യക്തമായ ധാരണയുണ്ട്. താനത് പുറത്തു പറയാതിരിക്കാൻ വേണ്ടിയാണ് ഇതൊക്കെ അവർ കാട്ടിക്കൂട്ടുന്നതെന്നും അഞ്ജലി പറഞ്ഞു.

Tags:    
News Summary - Models' death and pocso case: No. 18 hotel bar license revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.