പുതിയ തൊഴിലവസരങ്ങൾ: മോദി നുണകളുടെ വല നെയ്യുന്നെന്ന് ഖാർഗെ

ന്യൂഡൽഹി: നരേന്ദ്ര മോദി നുണകൾ ചേർത്ത് വല നെയ്യുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തൊഴിലില്ലായ്മയെക്കുറിച്ച് വ്യാജ കഥകൾ പ്രചരിപ്പിക്കുന്നവരെ എട്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിലൂടെ നിശബ്ദരാക്കാനായെന്ന നരേന്ദ്രേ മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം മുംബൈയിൽ അവകാശവാദം ഉന്നയിച്ച നരേന്ദ്ര മോദി നുണകളുടെ ഒരു വലതന്നെ നെയ്തു. രാജ്യത്തെ കോടിക്കണക്കിന് യുവജനങ്ങൾക്ക് അനുഗ്രഹമാണെന്ന് പറഞ്ഞായിരുന്നു 2020 ആഗസ്റ്റിൽ നാഷനൽ റിക്രൂട്ട്മെൻറ് ഏജൻസി (എൻ.ആർ.എ) പ്രഖ്യാപിച്ചത്. സർക്കാർ ജോലികൾക്ക് ദേശീയതലത്തിൽ ഒരു പരീക്ഷ എന്നായിരുന്നു വാഗ്ദാനം. ഇതിലൂടെ ഉണ്ടാവുന്ന സുതാര്യതയടക്കം കൊട്ടിഗ്ഘോഷിച്ചു. ഇതുവരെ എൻ.ആർ.എ ഒരു പരീക്ഷയെങ്കിലും നടത്തിയോ എന്ന് സർക്കാർ വ്യക്തമാക്കണം.

ഏജൻസിയെ മരവിപ്പിച്ച് നിർത്തിയതിന് പിന്നിൽ ദലിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും സംവരണാനുകൂല്യം അട്ടിമറിക്കുകയെന്നതടക്കം ലക്ഷ്യങ്ങളുണ്ടായിരുന്നു. 1,517 കോടി ഫണ്ട് വകയിരുത്തിയതിൽ ആകെ ഏജൻസി ചെലവാക്കിയത് 58 കോടിയാണെന്നും ഖാർഗെ സമൂഹമാധ്യമമായ ‘എക്സി’ലെ കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Modi is weaving a net of lies - Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.