ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണൻ. കേരളത്തിൽ കലാപത്തിനുള്ള കാരണമുണ്ടാക്കുന്നത് നരേന്ദ്രമോദിയാെണന്ന് കോടിയേരി ആരോപിച്ചു.
ബി.ജ െ.പിയുടെ കേരള ഹർത്താലിനെ പിന്തുണച്ച് മോദി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഹർത്താലിനെ പ്രധാനമന്ത്രി പിന്തുണക്കുന്നത് അസാധാരണമാണെന്നും കോടിയേരി പറഞ്ഞു.
ഹർത്താൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബി.ജെ.പിയുടെ ശ്രമം. ഹർത്താൽ നിരോധനം വിപരീത ഫലമാണുണ്ടാക്കുക. ഹർത്താലിന് നിയന്ത്രണം വേണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ സമവായത്തിലെത്തണം. അതിന് സി.പി.എം മുൻകൈ എടുക്കും. ഹർത്താലിൽ നിന്ന് വിദേശ വിനോദ സഞ്ചാരികളെ ഒഴിവാക്കുമെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.