പരാതിയുമായെത്തുന്ന പെൺകുട്ടികൾ സ്റ്റേഷനിൽ അപമാനിക്കപ്പെടുന്നു -വി.ഡി. സതീശൻ

കൊല്ലം: ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സി.ഐ മോശമായി പെരുമാറിയെന്നും കുറിപ്പെഴുതി നിയമ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വാദിയായ യുവതിയോട് മോശമായാണ് പൊലീസ് പെരുമാറിയത്. യുവതിയെയും പിതാവിനെയും ആലുവ സ്റ്റേഷനിൽവെച്ച് അപമാനിച്ചു. പരാതിയുമായി എത്തുന്ന പെൺകുട്ടികളെ പൊലീസുകാർ അപമാനിക്കുന്നത് കേരളത്തിൽ പതിവായിരിക്കുകയാണ്. എന്ത് നീതിയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ലഭിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.

ആലുവ സി.ഐ സി.പി.എമ്മിന് താൽപര്യമുള്ള ഉദ്യോഗസ്ഥനാണ്. ഉത്ര കൊലക്കേസിലടക്കം വീഴ്ച വരുത്തിയ ആളാണ്. അന്നെല്ലാം സി.പി.എം നേതാക്കൾ സംരക്ഷിച്ചു. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടി എം.പിയും ആലുവ എം.എൽ.എക്കും പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തേണ്ട അവസ്ഥ വന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാറിന്‍റെ സമീപനം എന്തെന്നതിന്‍റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നിൽക്കുകയാണ്. സി.െഎക്കെതിരെ എം.പിയും എം.എൽ.എയും ആരംഭിച്ചിട്ടുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

തനിക്ക് പങ്കാളിത്തമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം ആയുധമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹത്തിന്‍റെ ചുമതലയിൽ വരുന്ന അന്തർ സംസ്ഥാന വിഷയമായ മുല്ലപ്പെരിയാർ മരം മുറിയിലും മുഖ്യമന്ത്രി അധ്യക്ഷനായ ശിശുക്ഷേമ സമിതിയുടെ നിയമ വിരുദ്ധ ദത്ത് നൽകലിലും പിണറായി വിജയൻ ഇതുവരെ ചുണ്ടനക്കിയിട്ടില്ല. വിവാദ വിഷയങ്ങളിൽ മിണ്ടാതിരിക്കുക എന്നാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന പുതിയ നയമെന്നും വി.ഡി. സതീശൻ പറഞ്ഞു.

കണ്ണുർ സർവകലാശാല വി.സിയുടെ പുനർ നിയമനത്തിൽ, നിയമവ്യവസ്ഥ ലംഘിക്കാൻ ഗവർണർ കൂട്ടുനിന്നിരിക്കുകയാണ്. സി.പി.എമ്മിന് താൽപര്യമുള്ളവരുടെ കാര്യത്തിൽ, ചട്ടങ്ങളും നിയമവും ഒന്നും ബാധകമല്ലെന്ന് തെളിയിക്കുന്നതാണ് ഇൗ നിയമനം. സി.പി.എം കേന്ദ്ര നേതൃത്വത്തിന് ഏറെ താൽപര്യമുള്ളയാളാണ് വി.സി. ഇവിടെ, പാർട്ടി പറയുന്ന വഴിവിട്ട കാര്യങ്ങളെല്ലാം അദ്ദേഹം നടത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.

ചലച്ചിത്ര നടി കെ.പി.എ.സി ലളിതക്ക് ചികിത്സാ സഹായം നൽകിയ സർക്കാർ നടപടിയിൽ ഒരു തെറ്റുമില്ല. അതിൽ രാഷ്ട്രീയം കാണണ്ടേതില്ല. അത് വിവാദമാക്കേണ്ട കാര്യവുമല്ല. ഇക്കാര്യത്തിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് പി.ടി േതാസിനൊപ്പമാണ് താൻ. അതിന്‍റെ പേരിൽ, കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നതിനെതിരെ നടപടിക്ക് ശിപാർശ ചെയ്യുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഭ​ർ​തൃ​വീ​ട്ടു​കാ​ർ പീ​ഡി​പ്പി​ച്ചെ​ന്നും ആ​ലു​വ സി.​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പി​ച്ച് ആ​ലു​വ എ​ട​യ​പ്പു​റം ടൗ​ൺ​ഷി​പ് റോ​ഡി​ൽ ക​ക്കാ​ട്ടി​ൽ 'പ്യാ​രി​വി​ല്ല'​യി​ൽ ദി​ൽ​ഷാ​ദിന്‍റെ മ​ക​ളും നി​യ​മ വി​ദ്യാ​ർ​ഥി​നിയുമായ മൂ​ഫി​യ പ​ർ​വീ​നാ​ണ് (21) തൂ​ങ്ങി​മ​രി​ച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മു​റി​യി​ൽ ക​യ​റി​യ യു​വ​തി മൂ​ന്ന​ര​യാ​യി​ട്ടും വാതിൽ തുറക്കാത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ജ​ന​ൽ ചി​ല്ല് പൊ​ട്ടി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടത്. ഭ​ർ​തൃ​പീ​ഡ​ന പ​രാ​തി​യി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി സി.​ഐ​ക്കെ​തി​രെ ക​ത്ത് എ​ഴു​തിെ​വ​ച്ചാ​ണ്​ തൂ​ങ്ങി​മ​രി​ച്ച​ത്.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി സു​ഹൈ​ലു​മാ​യി ഏ​പ്രി​ൽ മൂ​ന്നി​നാ​യി​രു​ന്നു നി​ക്കാ​ഹ്. നി​ക്കാ​ഹി​െൻറ ഭാ​ഗ​മാ​യു​ള്ള വി​രു​ന്ന്​ കോ​വി​ഡ് ഇ​ള​വി​നെ തു​ട​ർ​ന്ന് ഡി​സം​ബ​റി​ൽ ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്ത്രീ​ധ​ന​ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും പീ​ഡി​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച് യു​വ​തി മൂ​ന്ന് മാ​സ​മാ​യി സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. ഭ​ർ​തൃ​പീ​ഡ​നം ആ​രോ​പി​ച്ച് ആ​ലു​വ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​യും ന​ൽ​കി.

സി.​ഐ സി.​എ​ൽ. സു​ധീ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു​വ​രെ​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​െ​വ​ച്ച് സി.​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലുണ്ട്​. ഒ​ക്ടോ​ബ​ർ 28ന് ​കോ​ത​മം​ഗ​ല​ത്തെ മ​ഹ​ല്ലി​ൽ മു​ത്ത​ലാ​ഖ് ചൊ​ല്ലു​ന്ന​തി​ന് സു​ഹൈ​ൽ ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് യു​വ​തി​യും വീ​ട്ടു​കാ​രും വി​സ​മ്മ​തി​ച്ച​തും പീ​ഡ​ന​ കാ​ര​ണ​മാ​യെ​ന്നും പ​റ​യു​ന്നു.

തൊ​ടു​പു​ഴ അ​ൽ അ​സ്​​ഹ​ർ ലോ ​കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ നി​യ​മ ​വി​ദ്യാ​ർ​ഥി​നി​യാ​ണ് മൂഫിയ. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും വീ​ട്ടു​കാ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ് സു​ഹൈ​ൽ. നി​ക്കാ​ഹ് സ​മ​യ​ത്ത് സു​ഹൈ​ലോ വീ​ട്ടു​കാ​രോ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ, പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പറയുന്നത്.

Tags:    
News Summary - Mofiya Death Case: Complainant girls abused at station -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.