തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരം മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തു. മന്ത്രിസഭയോഗതീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനം സമാപിക്കുന്ന ഘട്ടത്തിലാണ് മോഹൻലാൽ എത്തി ചെക്ക് കൈമാറിയത്. നിങ്ങൾക്കെല്ലാം ഇഷ്ടമുള്ളൊരാൾ ഇപ്പോൾ വരുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് ആമുഖമായി പറഞ്ഞിരുന്നു. അതുവരെ ചോദ്യങ്ങൾ ആകാമെന്നും. ഇതിന് മറുപടി പറഞ്ഞുകൊണ്ടിരിെക്കയാണ് മോഹൻലാൽ വന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ നിന്നായിരുന്നു മോഹൻലാലിെൻറ വരവ്.
മലബാർ ഗ്രൂപ്പ് ഒരു കോടി രൂപ നൽകും
കോഴിക്കോട് : സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മലബാർ ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നൽകുവാൻ തീരുമാനിച്ചു. കൂടാതെ അതാത് പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്ക് ജില്ല ഭരണകൂടവുമായി സഹകരിച്ച് സഹായമെത്തിക്കുമെന്നും ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു.
സംസ്ഥാനത്തിലുടനീളം പ്രളയബാധിത പ്രദേശങ്ങളിൽ മലബാർ ഗോൾഡ് ഡയമണ്ട്സ് ജ്വല്ലറികൾ മുഖേന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തുവരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും വി ഗാര്‍ഡ് സ്ഥാപനങ്ങളും മൂന്നു കോടി നല്‍കും
കൊച്ചി: പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും വി.ഗാര്‍ഡ് ഗ്രൂപ് സ്ഥാപനങ്ങളും ചേര്‍ന്ന് മൂന്നു കോടി നല്‍കും. വി ഗാര്‍ഡ്, വി സ്റ്റാര്‍, വണ്ടര്‍ല ഹോളീഡേയ്സ്, വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മാനേജ്മെൻറിെൻറ സംഭാവനയും ചേര്‍ത്ത് സമാഹരിക്കുന്ന 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. കൂടാതെ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഭവന സഹായ പദ്ധതിയില്‍പ്പെടുത്തി ജില്ല ഭരണകൂടം െതരഞ്ഞെടുക്കുന്ന 500 വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപ വീതവും നല്‍കും.
ദുരിതാശ്വാസ സഹായത്തിന് ബാങ്ക് ചാർജ് ഒഴിവാക്കും
തിരുവനന്തപുരം: സർക്കാറിെൻറ ദുരിതാശ്വാസനിധിയിൽ നിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്ന ധനസഹായത്തിൽ നിന്ന് മിനിമം ബാലൻസ് ചാർജ് ഉൾപ്പെടെ ഒരു വിധ ബാങ്ക് ചാർജുകളും ഇൗടാക്കാൻ പാടില്ലെന്ന് സംസ്ഥാനതല ബാേങ്കഴ്സ് സമിതി എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി. വിവിധ ബാങ്കുകൾ തമ്മിലെ പണമിടപാട് മുഖേന പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾക്കും ചാർജുകൾ ഒഴിവാക്കാനും ബാേങ്കഴ്സ് സമിതി നിർദേശിച്ചതായി എസ്.എൽ.ബി.സി കൺവീനർ കൂടിയായ കനറാ ബാങ്ക് അറിയിച്ചു. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭയോഗം ബാേങ്കഴ്സ് സമിതിയോട് ഇൗ ആവശ്യം ഉന്നയിച്ച് ഉടനാണ് അവർ തീരുമാനം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.