തിരുവനന്തപുരം: നടൻ മോഹൻലാൽ അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയത്. മുന്‍ നിയമസഭാ അംഗങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ) -രണ്ട് കോടി, തിരുവിതാംകൂർ ദേവസ്വം ബോർഡ് -ഒരു കോടി, കല്യാൺ സിൽക്സ് -ഒരു കോടി, കിംസ് ആശുപത്രി -ഒരു കോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക് -67,15000 രൂപ എന്നിങ്ങനെയാണ് സംഭാവന ലഭിച്ചത്.
കോവിഡ് -19മായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതിെൻറ ഭാഗമായി 18 ബാങ്കുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ട് നമ്പർ 2 എന്ന പേരിൽ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.