അച്ഛന്‍ പാടിയതും അമ്മ പഠിപ്പിച്ചതും...

കൊല്ലം : അച്ഛന്‍ പാട്ട് പാടി, അമ്മ നൃത്തം അഭ്യസിപ്പിച്ചു. എറണാകുളം സെന്റ് തേരേസാസ് സി.ജി.എച്ച്‌.എസ്.എസിലെ പല്ലവി സുരേഷ് മാതാപിതാക്കളുടെ ശിക്ഷണത്തിലാണ് കലോത്സവത്തിലെ മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കുന്നത്.

കുടുംബത്തിലെ എല്ലാവരും കലാരംഗത്ത് സജീവമാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മോഹിനിയാട്ടം അധ്യാപികയായ മാതാവ് അനുപമ മേനോനാണ് നൃത്തത്തിലെ ഗുരു. അച്ഛന്‍ എറണാകുളം സെന്റ് തേരേസാസ് കോളജിലെ സംഗീത അധ്യാപകന്‍ നീലംപേരൂര്‍ സുരേഷ് കുമാറാണ് പാട്ട് പാടിയിരിക്കുന്നത്.

ശഹാന രാഗത്തില്‍ ശ്രീകൃഷ്ണന്റെ സ്തുതി വര്‍ണമാണ് പല്ലവി അവതരിപ്പിച്ചത്.മോഹിനിയാട്ടത്തിന് പുറമെ ഭരതനാട്യം,വീണ,വൃന്ദവാദ്യം എന്നീ ഇനങ്ങളിലും ഇക്കൊല്ലം മത്സരിക്കുന്നുണ്ട്.പല്ലവിയുടെ സഹോദരി പവിത്ര സുരേഷ് പുല്ലാംകുഴല്‍ കലാകാരിയാണ്‌.

Tags:    
News Summary - Kerala School Kalolsavam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.