പി.എൻ.ബിയിൽ നിന്ന് പണം തട്ടിയത് ഓഹരി വ്യാപാരത്തിലെ നഷ്ടം നികത്താൻ, കൂട്ടുപ്രതികളില്ലെന്ന് റിജിൽ

കോഴിക്കോട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്റേ​ത​ട​ക്കം 17 അ​ക്കൗ​ണ്ടു​ക​ളി​ൽ 21.29 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി, 12.68 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ പണം തിരിമറി നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി മുൻ മാനേജർ റിജിൽ.

ഐ.സി.ഐ.സി.ഐയിൽ നിന്ന് ഏഴുലക്ഷം രൂപ വായ്പയെടുത്താണ് ഓഹരി വ്യാപാരം തുടങ്ങിയത്. നഷ്ടം നികത്താൻ 30 ലക്ഷം രൂപ ഹോംലോണെടുത്ത് നിക്ഷേപിച്ചു. ലോണെടുത്ത പണവും നഷ്ടപ്പെട്ടതോടെ കടം വാങ്ങിയെന്ന് റിജിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കടം പരിധി വിട്ടപ്പോൾ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പണം തിരിമറി നടത്തി. അക്കൗണ്ടിൽ അവശേഷിക്കുന്നത് നാലു ലക്ഷം രൂപയാണെന്നും റിജിൽ മൊഴി നൽകി.

തട്ടിപ്പ് ഒറ്റക്ക് നടത്തിയതാണെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും റിജിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കേസിലെ പ്രതിയായ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലി​ങ്ക്റോ​ഡ് ശാ​ഖ മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ നാ​യ​ർ​കു​ഴി സ്വ​ദേ​ശി ഏ​രി​മ​ല പ​റ​പ്പാ​റ​മ്മ​ൽ വീ​ട്ടി​ൽ എം.​പി. റി​ജി​ലി​നെ​ (32) ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാണ് അറസ്റ്റ് ​ചെയ്തത്.

വീ​ടി​നു​സ​മീ​പം കു​റ്റ്യേ​രി​മ്മ​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ർ​പ​റേ​ഷ​ന്റെ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് ന​ഷ്ട​മാ​യ മു​ഴു​വ​ൻ തു​ക​യും ബു​ധ​നാ​ഴ്ച പി.​എ​ൻ.​ബി തി​രി​ച്ചു​ന​ൽ​കി​യ​താ​യി സെ​ക്ര​ട്ട​റി കെ.​യു. ബി​നി അ​റി​യി​ച്ചിരുന്നു. 10,07,47,231രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ബാ​ങ്ക് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന ശേ​ഷ​മാ​ണ് കോ​ർ​പ​റേ​ഷ​ന്റെ പ​ണം ​അ​ക്കൗ​ണ്ടി​ൽ തി​രി​ച്ചി​ട്ട​ത്.

ര​ണ്ടാ​മ​തും പ്രി​ൻ​സി​പ്പ​ൽ​സ് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് റി​ജി​ൽ പി​ടി​യി​ലാ​യ​ത്. നേ​ര​​ത്തേ ന​ൽ​കി​യ ജാ​മ്യ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ന​ഷ്ട​മാ​യ​തി​നു​പി​ന്നാ​ലെ ന​വം​ബ​ർ 29ന് ​ബാ​ങ്കി​ന്റെ നി​ല​വി​ലെ സീ​നി​യ​ർ മാ​നേ​ജ​ർ സി.​ആ​ർ. വി​ഷ്ണു ന​ൽ​കി​യ പ​രാ​തി​യി​ൽ ടൗ​ൺ പൊ​ലീ​സാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ​ത​ന്നെ ത​ട്ടി​പ്പി​ന്റെ വ്യാ​പ്തി വ​ലു​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​​ടെ കേ​സി​ന്റെ തു​ട​ര​ന്വേ​ഷ​ണം ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പ്ര​തി രാ​ജ്യം വി​ടാ​തി​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​സി. ക​മീ​ഷ​ണ​ർ ടി.​എ. ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സി. ​ഷൈ​ജു, പ​വി​ത്ര​ൻ, എ.​എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - Money was siphoned from PNB to cover losses in share Market, says Rijil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.