വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

കൊല്ലം: അമേരിക്കയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തയാളിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ ഐവർകാല കോട്ടയകുന്നത്ത് ശങ്കരവിലാസത്തിൽ വൈശാഖൻ ഉണ്ണിത്താൻ (35) ആണ് പിടിയിലായത്. ബെംഗളൂരുവിൽവെച്ചാണ് ഇയാളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.


എഞ്ചിനീയറിംഗ് ബിരുദധാരികളിൽ നിന്നും അമേരിക്കയിലെ മിഷിഗൺ ഫോർഡ് കമ്മ്യൂണിറ്റി ആൻഡ് പെർഫോമിംഗ് സെന്റർ എന്ന സ്വകാര്യ കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്‌താണ്‌ ഇയാൾ പണം തട്ടിയെടുത്തത്. അമേരിക്കയിൽ പോകണമെങ്കിൽ ബെംഗളുരുവിൽ നിന്ന് ഒരു കോഴ്സ് പഠിക്കണമെന്നും അതിൽ പാസ്സാകണമെന്നും പറഞ്ഞ് ഇയാൾ ഒരു ലക്ഷം രൂപ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങിയിരുന്നു.


പിന്നീട്‌ കോഴ്സ് കഴിഞ്ഞതിനു ശേഷം 25 ലക്ഷം രൂപ വിസയ്ക്കായി വാങ്ങിക്കുകയും ഇവരെ തിരികെനാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. വിസ വരുമ്പോൾ അറിയിക്കാമെന്ന് പറഞ്ഞ വൈശാഖൻ പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗാർത്ഥികളിൽ ഒരാൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് ഇയാൾ കുടുങ്ങിയത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  

Tags:    
News Summary - moneyfraudarrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.