??? ??????

വടക്ക്​ കിഴക്കൻ മൺസൂൺ എത്തുന്നു

പ​ത്ത​നം​തി​ട്ട: ഇ​ടി​യും മി​ന്ന​ലും കൂ​ട്ടി​നെ​ത്തു​ന്ന  മ​ഴ​ക്കാ​ലം സ​മ്മാ​നി​ക്കു​ന്ന വ​ട​ക്ക് കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ അ​ഥ​വാ തു​ലാ​വ​ർ​ഷ​ത്തി​നു​ അ​ടു​ത്ത ദി​വ​സം തു​ട​ക്ക​മാ​കും. 
ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന തെ​ക്ക്​ പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ രാ​ജ്യ​ത്തു​നി​ന്ന്​ ബു​ധ​നാ​ഴ്​​ച പി​ൻ​വാ​ങ്ങി​യ​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. വ​ട​ക്ക്​ കി​ഴ​ക്ക​ൻ മ​ൺ​സൂ​ണി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ക.

ഇ​ത്ത​വ​ണ ത​ര​ക്കേ​ടി​ല്ലാ​ത്ത മ​ഴ സ​മ്മാ​നി​ച്ചാ​ണ്​ തെ​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ അ​വ​സാ​നി​ച്ച​ത്. ജൂ​ൺ ഒ​ന്ന്​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ 30വ​രെ 1855.9 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. 2039.7 മി​ല്ലി​മീ​റ്റ​റാ​ണ്​ സാ​ധാ​ര​ണ കി​ട്ടു​ന്ന​ത്. നേ​രി​യ കു​റ​വ്​ മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ത​ര​ക്കേ​ടി​ല്ലാ​ത്ത മ​ഴ ല​ഭി​ച്ചു. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ബു​ധ​നാ​ഴ്​​ച​വ​രെ 180.18 മി​ല്ലി​മീ​റ്റ​ർ  രേ​ഖ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ 238.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ഇൗ ​കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട​ത്.

ക​ഴി​ഞ്ഞ ത​വ​ണ തു​ലാം​മ​ഴ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ പെ​യ്​​തി​ല്ലെ​ങ്കി​ലും ഇ​ത്ത​വ​ണ ത​ര​ക്കേ​ടി​ല്ലാ​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ വ​ർ​ഷം തു​ലാം മ​ഴ​യി​ൽ 62 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണു​ണ്ടാ​യ​ത്. 480.7 മി​ല്ലി​മീ​റ്റ​ർ മ​ഴ പെ​യ്യേ​ണ്ട​യി​ട​ത്ത്​ ല​ഭി​ച്ച​ത്​ 185മി​ല്ലി​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ ഇ​പ്പോ​ൾ ത​ന്നെ 180 മി​ല്ലി​മീ​റ്റ​ർ മ​ഴ പെ​യ്​​തു ക​ഴി​ഞ്ഞു. മ​ഴ ശ​ക്ത​മാ​യ​ത്​ ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ്​ ഉ​യ​രാ​നും കാ​ര​ണ​മാ​യി. 2014ന്​ ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പാ​ണ്​ ഇ​പ്പോ​ഴ​ത്തേ​ത്. കെ.​എ​സ്.​ഇ.​ബി​യു​ടെ ഡാ​മു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 70 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഇ​ടു​ക്കി​യി​ൽ 65, പ​മ്പ​യി​ൽ 73, ഷോ​ള​യാ​റി​ൽ 93, ഇ​ട​മ​ല​യാ​റി​ൽ 77 ശ​ത​മാ​നം വീ​ത​മാ​ണ്​ ജ​ല​നി​ര​പ്പ്. 

Tags:    
News Summary - Monsoon comes Again in Kerala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.