കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിെൻറ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ കേസുകൾ ഏറ്റെടുക്കുമെന്ന് സൂചന നൽകി എൻ.ഐ.എ. ഇതിന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം എത്തിയതിെൻറ വിശദാംശങ്ങൾ എൻ.ഐ.എയുടെ വിവിധ യൂനിറ്റുകൾ ശേഖരിച്ചുവരുകയാണ്.
വിവിധയിടങ്ങളിൽ പിടിക്കപ്പെട്ട സ്വർണക്കടത്തിന് പിന്നിൽ സമാനതയുണ്ടോ, ഒരേ കേന്ദ്രത്തിൽനിന്ന് തന്നെയാണോ സ്വർണം എത്തുന്നത്, ജ്വല്ലറികൾക്കാണോ അതോ ദേശവിരുദ്ധ ശക്തികളുടെ പ്രവർത്തനത്തിനാണോ കള്ളക്കടത്ത് എത്തുന്നത് എന്നീ കാര്യങ്ങളിലാണ് എൻ.ഐ.എ അന്വേഷിക്കുക. തിങ്കളാഴ്ച എറണാകുളം പ്രത്യേക കോടതിയിൽ സ്വപ്ന സുരേഷിെൻറയും സന്ദീപ് നായരുടെയും കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെതന്നെ ഇന്ത്യയിലേക്കെത്തുന്ന മുഴുവൻ സ്വർണത്തിെൻറയും ഉറവിടം കണ്ടെത്തുമെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. എൻ.ഐ.എ സ്ഥാപിതമായപ്പോൾ കള്ളനോട്ട് കേസ് ഇതിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ വൻതോതിൽ കള്ളനോട്ട് പിടികൂടിയതോടെയാണ് എൻ.ഐ.എ കള്ളനോട്ട് അന്വേഷണം ആരംഭിച്ചത്.
എൻ.ഐ.എക്ക് കൊച്ചിയിൽ യൂനിറ്റ് സ്ഥാപിക്കുന്നതിനുമുമ്പ് ഹൈദരാബാദ് യൂനിറ്റാണ് കേരളത്തിൽ എട്ടോളം കള്ളനോട്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. സമാന രീതിയിൽ സ്വർണ കള്ളക്കടത്തും എൻ.ഐ.എയുടെ പരിധിയിൽതന്നെ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. ഇതുവരെ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും മാത്രമാണ് സ്വർണക്കടത്തിൽ അന്വേഷണം നടത്തിയിരുന്നത്. മറ്റ് ഏജൻസികൾ നികുതിവെട്ടിപ്പിലെ അന്വേഷണം മാത്രം പരിശോധിക്കുേമ്പാൾ ഇതിന് പിന്നിലെ ഗൂഢാലോചന അടക്കം പുറത്തുകൊണ്ടുവരാൻ വ്യാപക അന്വേഷണമാണ് എൻ.ഐ.എ ലക്ഷ്യമിടുന്നത്. നിലവിൽ അന്വേഷണം നടത്തുന്ന നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഘം 2019 സെപ്റ്റംബർ മുതൽ 150 കിലോയോളം സ്വർണം കേരളത്തിൽ എത്തിച്ചതായാണ് എൻ.ഐ.എക്ക് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ, ഇത് മുഴുവൻ നയതന്ത്ര ചാനൽ വഴിയല്ലെന്നും കാരിയർമാരെ ഉപയോഗിച്ചും കടത്തിയിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. ബംഗളൂരു, മംഗളൂരു, ചെന്നൈ വിമാനത്താവളങ്ങൾ വഴി നടന്ന സ്വർണക്കടത്തും അന്വേഷണ പരിധിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.