??????? ?????????? ???????? ?????? ????????? ???????? ?????????? ?????????????? ?????????????? ?????????

വയനാട്​ ജില്ലയിൽ ഇന്ന് കൂടുതൽ കടകൾ തുറക്കും

കൽപറ്റ: ലോക്ഡൗണിൽ ഇളവ് നൽകിയതോടെ ജില്ലയിലും വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ശുചീകരണം നടത്തി അണുമുക്തമാക്കിയതിനു ശേഷമാണ് കടകളെല്ലാം പ്രവർത്തനം തുടങ്ങിയത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കൂടുതൽ കടകൾ തിങ്കളാഴ്ച തുറക്കുന്നതോടെ നേരിയ തിരക്ക് അനുഭവപ്പെട്ടേക്കും. എന്നാൽ, പൊലീസ് കർശന നിയന്ത്രണം തുടരുകയാണ്. സമ്മതപത്രം കൈവശമുള്ളവരെ മാത്രമേ കടത്തിവിടുന്നുള്ളൂ.

ഒരുമാസത്തിനു ശേഷമാണ് കടകള്‍ തുറക്കുന്നത്. ഉൽപന്നങ്ങളെല്ലാം പൊടിമൂടിയ അവസ്ഥയിലായിരു ന്നു. കർശന നിയന്ത്രണങ്ങളുള്ളതിനാൽ ചുരുങ്ങിയ ജീവനക്കാർ മാത്രമാണ് കടകളിലെത്തിയത്. പൊതുഗതാഗത സംവിധാനവും പൊലീസി ​െൻറ കർശന പരിശോധനയും ഉള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ കാര്യമായ തിരക്കും അനുഭവപ്പെട്ടില്ല.

കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ടെക്സ്​റ്റൈൽസ് ഉൾപ്പെടെയുള്ള വലിയ സ്ഥാപനങ്ങളൊന്നും തുറന്നില്ല. എന്നാൽ, ശുചീകരണത്തിനുവേണ്ടി ഇവിടങ്ങളിൽ ജീവനക്കാരെത്തിയിരുന്നു. തിങ്കളാഴ്ച മുതൽ ഇത്തരം കടകളും തുറന്നേക്കും. അമ്പതു ശതമാനം ജീവനക്കാര്‍ മാത്രമേ കടകളിലൂണ്ടാകാവൂ എന്നതടക്കം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ജില്ല കലക്ടർ ഡോ. അദീല അബ്​ദുല്ല അനുമതി നൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികൾ അറിയിച്ചു.

ഷോപ്പിങ് മാളുകൾ, എസിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി. സാമൂഹിക അകലം പാലിക്കണം. മാസ്ക് ധരിച്ച്​ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാവൂ എന്നും കലക്ടർ അറി‍യിച്ചു.

ഷോപ്​സ് ആൻഡ് എസ്​റ്റാബ്ലിഷ്മ​െൻറ് ആക്ട് അനുസരിച്ച് രജിസ്​റ്റർ ചെയ്ത സ്ഥാപനങ്ങൾക്കു മാത്രമേ പ്രവർത്തന അനുമതിയുള്ളൂ.
അല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കി​െല്ലന്ന് ജില്ല കലക്ടർ വ്യക്തമാക്കി. സബ് കലക്ടർ വികൽപ് ഭരദ്വാജ്, ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.കെ. വാസുദേവൻ, ജില്ല ട്രഷറർ ഇ. ഹൈദ്രു, ജില്ല വൈസ് പ്രസിഡൻറ് കെ. ഉസ്മാൻ, വ്യാപാരി സമിതി ജില്ല പ്രസിഡൻറ് പ്രസന്നകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

48 പേര്‍കൂടി നിരീക്ഷണത്തില്‍
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ 48 പേരെകൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1027 പേരാണ്. ഇതില്‍ ആറുപേര്‍ ആശുപത്രിയിലാണ്. അതേസമയം, ഞായറാഴ്ച 109 ആളുകള്‍കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയതോടെ ആകെ 12,864 പേര്‍ നിരീക്ഷണത്തില്‍നിന്ന്​ ഒഴിവായി.

ഇതുവരെ പരിശോധനക്ക് അയച്ച 341 സാമ്പിളുകളില്‍ 296 എണ്ണത്തി​െൻറ ഫലം ലഭിച്ചു. 293 എണ്ണം നെഗറ്റിവാണ്. 44 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക്പോസ്​റ്റുകളില്‍ 1799 വാഹനങ്ങളിലായി എത്തിയ 2860 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങളില്ല.

50 കേസുകൾകൂടി
ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ജില്ലയിൽ 50 കേസുകൾ രജിസ്​റ്റർ ചെയ്തു. ഏഴു പേരെ അറസ്​റ്റ് ചെയ്തു. 25 വാഹനങ്ങൾ പിടിച്ചെടുത്തു. കേണിച്ചിറ (എട്ട്), മാനന്തവാടി (ആറ്), അമ്പലവയൽ (അഞ്ച്), മീനങ്ങാടി, പുൽപള്ളി, മേപ്പാടി (നാല്), കമ്പളക്കാട്, തിരുനെല്ലി (മൂന്ന്), കൽപറ്റ, പനമരം, ബത്തേരി, തലപ്പുഴ, നൂൽപുഴ, വൈത്തിരി (രണ്ട്), വെള്ളമുണ്ട (ഒന്ന്) എന്നീ സ്​റ്റേഷനുകളിലാണ് കേസുകൾ.

ഇതോടെ, ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്​റ്റർ ചെയ്ത കേസുകളുടെ എണ്ണം 3215 ആയി. 1186 പേരെ അറസ്​റ്റ് ചെയ്യുകയും 1894 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

Tags:    
News Summary - more shops in wayanad will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.