തൃശൂർ: കൂടെ നടന്നവരും കൂടപ്പിറപ്പുകളെന്ന് വിശ്വസിച്ചവരുമാണ് ചതിച്ചതെന്ന് മോർഫ് ചെയ്ത് അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ ശോഭ സുബിനെതിരെ പരാതി നൽകിയ വനിത നേതാവ്. കോൺഗ്രസ് നേതൃത്വത്തിൽനിന്ന് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയം വിടുന്നുവെന്നും അവർ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. മോര്‍ഫ് ചെയ്ത വിഡിയോ ശോഭ സുബിനും മറ്റ് മൂന്നുപേരും പ്രചരിപ്പിച്ചതായാണ് ഇവരുടെ പരാതി.
ശോഭ സുബിനെതിരെ പരാതി നൽകിയ ശേഷം കോൺഗ്രസ് നേതൃത്വം ഒരു പിന്തുണയും നൽകിയില്ലെന്ന് വനിത നേതാവ് ആരോപിച്ചു. പരാതി നൽകാനിടയായ സാഹചര്യമോ തന്റെ അവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ല. കൂടപ്പിറപ്പുകളെന്ന് വിശ്വസിച്ചവർ തന്നെ തന്‍റെ ശരീരമെന്ന് വിശ്വസിച്ച് അവർക്ക് കിട്ടിയ വിഡിയോ പകർത്തിയും ഷെയർ ചെയ്തും കൂട്ടുനിന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. എന്നിട്ടും പൊലീസിൽനിന്നുപോലും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.
വിഡിയോ പ്രചരിപ്പിച്ചതിന് ശോഭ സുബിനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. നാട്ടിക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരാണ് മറ്റു പ്രതികള്‍. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.