Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോർഫ് ചെയ്ത്​ അശ്ലീല...

മോർഫ് ചെയ്ത്​ അശ്ലീല വിഡിയോ: 'ചതിച്ചത്​ കൂടെ നടന്നവരും കൂടപ്പിറപ്പുകളെന്ന്​ വിശ്വസിച്ചവരും, കോൺഗ്രസിൽനിന്ന്​ നീതി ലഭിച്ചില്ല'

text_fields
bookmark_border
മോർഫ് ചെയ്ത്​ അശ്ലീല വിഡിയോ: ചതിച്ചത്​ കൂടെ നടന്നവരും കൂടപ്പിറപ്പുകളെന്ന്​ വിശ്വസിച്ചവരും, കോൺഗ്രസിൽനിന്ന്​ നീതി ലഭിച്ചില്ല
cancel

തൃശൂർ: കൂടെ നടന്നവരും കൂടപ്പിറപ്പുകളെന്ന് വിശ്വസിച്ചവരുമാണ് ചതിച്ചതെന്ന്​ മോർഫ് ചെയ്ത് അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ ശോഭ സുബിനെതിരെ പരാതി നൽകിയ വനിത നേതാവ്. കോൺഗ്രസ് നേതൃത്വത്തിൽനിന്ന്​ നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയം വിടുന്നുവെന്നും അവർ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. മോര്‍ഫ് ചെയ്ത വിഡിയോ ശോഭ സുബിനും മറ്റ് മൂന്നുപേരും പ്രചരിപ്പിച്ചതായാണ്​ ഇവരുടെ പരാതി.

ശോഭ സുബിനെതിരെ പരാതി നൽകിയ ശേഷം കോൺ​ഗ്രസ് നേതൃത്വം ഒരു പിന്തുണയും നൽകിയില്ലെന്ന്​ വനിത നേതാവ്​ ആരോപിച്ചു. പരാതി നൽകാനിടയായ സാഹചര്യമോ തന്റെ അവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ല. കൂടപ്പിറപ്പുകളെന്ന് വിശ്വസിച്ചവർ തന്നെ തന്‍റെ ശരീരമെന്ന് വിശ്വസിച്ച് അവർക്ക് കിട്ടിയ വിഡിയോ പകർത്തിയും ഷെയർ ചെയ്തും കൂട്ടുനിന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്​ പരാതി നൽകിയത്​. എന്നിട്ടും പൊലീസിൽനിന്നുപോലും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.

വിഡിയോ പ്രചരിപ്പിച്ചതിന് ശോഭ സുബിനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. നാട്ടിക കോൺഗ്രസ്​ നിയോജക മണ്ഡലം പ്രസിഡന്‍റ്​ സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരാണ് മറ്റു പ്രതികള്‍. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCongressSobha Subin
News Summary - Morphed video ‘did not get justice from Congress’
Next Story