പള്ളികൾ രാഷ്​ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുത് -മുഖ്യമന്ത്രി

ബാലരാമപുരം (തിരുവനന്തപുരം): വഖഫ് ബോർഡ് വിഷയത്തിൽ സംഘ്​പരിവാറിന് പച്ചക്കൊടി കാണിക്കുന്ന നിലപാടാണ് മുസ്​ലിം ലീഗ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന തീരുമാനം വന്നപ്പോള്‍ തന്നെ ഒരവസരം കിട്ടിയ മട്ടില്‍, മുസ്​ലിംങ്ങൾക്കെതിരായ നടപടിയെന്ന മട്ടിലായിരുന്നു ലീഗ് പ്രചാരണം.

ദേവസ്വം ബോര്‍ഡില്‍ ഹിന്ദുവിനെ നിയമിക്കുന്ന പോലെ വഖഫ് ബോര്‍ഡില്‍ മുസ്​ലിംങ്ങളെ മാത്രമേ നിയമിക്കൂ. അതില്‍ വ്യത്യാസം വരില്ല. പക്ഷേ, തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നായിരുന്നു ഒരു ലീഗ് നേതാവ് പ്രഖ്യാപിച്ചത്. ഒട്ടുമിക്ക പ്രബല മുസ്​ലിം സംഘടനകളും ഇക്കാര്യത്തിൽ ലീഗിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

സി.പി.എം നേമം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലീഗിന്‍റെ നിലപാട് കേരളം പോലൊരു സംസ്ഥാനത്ത് സ്വീകരിക്കേണ്ടതാണോയെന്ന് അവർ ചിന്തിക്കണം. പള്ളികൾ രാഷ്​ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുത്.

നാടിന്‍റെ മതനിരപേക്ഷത തകര്‍ക്കുന്ന തരത്തിലാണ് ഹലാല്‍ പ്രശ്‌നം ഉയര്‍ന്നുവന്നത്. ശബരിമലയിലെ ശര്‍ക്കര പാക്കറ്റില്‍ ഹലാല്‍ എന്നെഴുതിയത് മുസ്​ലിമിെൻറ സ്ഥാപനമല്ല. ഹിന്ദു, മുസ്​ലിം, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരുടെ കടകള്‍ കേരളത്തിെൻറ എല്ലാ ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ചിലര്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി ഭക്ഷ്യയോഗ്യമായ സാധനമെന്ന നിലയിൽ ഹലാല്‍ എന്ന് രേഖപ്പെടുത്തുന്നു.

ഹലാലിന്‍റെ പേരില്‍ എന്തിനാണ് സമുദായ സ്പര്‍ധയുണ്ടാക്കുന്നത്​. സംഘ്​പരിവാറിന്‍റെ ജൽപ്പനങ്ങളെ ജീവൻ നൽകിയും ഇടത് പ്രസ്ഥാനം തടയും. കമ്യൂണിസ്​റ്റുകാര്‍ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫിനും ബി.ജെ.പിക്കും ജമാഅത്തെ ഇസ്​ലാമിക്കും വലിയ അക്കിടിയാണ് പറ്റിയത്. തോൽവി പിണഞ്ഞതോടെ വലിയ പ്രചാരണ കോലാഹലങ്ങള്‍ അവർ സർക്കാറിനെതിരെ അഴിച്ചുവിടുന്നു. ഇതിലൊന്നും പതറാത്ത മുന്നണി നേതൃത്വമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷത വഹിച്ചു. ഫക്കീര്‍ജി സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ആനാവൂര്‍ നാഗപ്പനും മാടസ്വാമി സ്മാരക സെമിനാര്‍ ഹാള്‍ എം. വിജയകുമാറും ഇ.എം.എസ് സ്മാരക ലൈബ്രറി കടകംപള്ളി സുരേന്ദ്രനും മീഡിയ റൂം പുത്തന്‍കട വിജയനും ഉദ്​ഘാടനം ചെയ്​തു. തിരുവല്ലം ശിവരാജന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, വെങ്ങാനൂര്‍ ഭാസ്‌കരന്‍, അഡ്വ. ഡി. സുരേഷ് കുമാര്‍, കല്ലിയൂര്‍ ശ്രീധരന്‍, ബാലരാമപുരം കബീര്‍, ആര്‍. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. നേമം ഏരിയ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍ സ്വാഗതവും അഡ്വ. എ. പ്രതാപചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - mosques should not be used as political venues: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.