????. ????????? ???????

ബന്ദികളുടെ കൊല: കേന്ദ്ര ഭരണകൂടം രാഷ്​ട്രത്തെ വഞ്ചിച്ചു –പ്രഫ. മുഹമ്മദ്​ സുലൈമാൻ

കോഴിക്കോട്​: ഇറാഖിൽ ​െഎ.എസ്​ ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ട വിവരം നാലു വർഷക്കാലം മറച്ചുവെച്ചതിലൂടെ രാഷ്​ട്രത്തെ വഞ്ചിക്കുകയാണ്​ കേന്ദ്ര ഭരണകൂടം ചെയ്​തതെന്ന്​ ​െഎ.എൻ.എൽ ദേശീയ പ്രസിഡൻറ്​ പ്രഫ. മുഹമ്മദ്​ ​സുലൈമാൻ. കോഴിക്കോട്ട്​ ‘മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറി​​െൻറ നയതന്ത്രബന്ധത്തി​​െൻറ പൂർണ പരാജയമാണ്​ ഇത്​ വ്യക്തമാക്കുന്നത്​. മൊസൂളിൽ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവെച്ചുകൊന്ന്​ കുഴിച്ചി​െട്ടന്ന്​ വെളിപ്പെടുത്തിയ ദൃക്​സാക്ഷി ഹർജിത്​ മാസിഹിയെ മനുഷ്യക്കടത്തിന്​ കൂട്ടുനിന്നുവെന്ന്​ ആരോപിച്ച്​  കള്ളനാക്കി ജയിലിലടക്കുകയാണ്​ കേന്ദ്ര സർക്കാർ ചെയ്​തത്​. 

മാസിഹ്​ പറഞ്ഞതായിരുന്നു ശരിയെന്ന്​ വിദേശകാര്യ മന്ത്രി പാർലമ​െൻറിൽ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്​. ഇക്കാലമത്രയും സത്യം മറച്ചുവെച്ചതി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ വിദേശകാര്യമന്ത്രി രാജിവെക്കണമെന്നും മുഹമ്മദ്​ സുലൈമാൻ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെയും സംഘ്​പരിവാറി​​െൻറയും വെറുപ്പി​​െൻറ രാഷ്​ട്രീയം ജനങ്ങൾ മടുത്തതി​​െൻറ തെളിവാണ്​ യു.പിയിലെ ഉപതെരഞ്ഞെടുപ്പ്​ ഫലങ്ങൾ​. ജനവിരുദ്ധ നയങ്ങളുമായി മു​േമ്പാട്ടുപോകുന്നവർ​ എങ്ങനെയാണ്​ ദേശസ്​നേഹികളാവുക?  ഇവർ രാഷ്​ട്രത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണ്​ ചെയ്യുന്നത്​. വൈകിയാണെങ്കിലും ജനങ്ങൾ ഇത്​ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഉത്തരേ​ന്ത്യൻ സംസ്​ഥാനങ്ങളിലെല്ലാം ദലിത്​^മുസ്​ലിം^മതേതര^ന്യൂനപക്ഷ വിഭാഗങ്ങളുടെ പുനരേകീകരണം നടന്നുകൊണ്ടിരിക്കുകയാണ്​. 

യു.പിയിലെ അഖിലേഷ്​ യാദവും മായാവതിയും ഒന്നിച്ചുനീങ്ങാൻ തീരുമാനമെടുത്തിരിക്കുകയാണ്​. ആസന്നമായ രാജസ്​ഥാൻ തെരഞ്ഞെടുപ്പിലും മതേതര കക്ഷികളുടെ മുന്നേറ്റമുണ്ടാവുമെന്നും പ്രഫ. മുഹമ്മദ്​ സുലൈമാൻ പറഞ്ഞു. ഫാഷിസത്തിനെതിരെ മുസ്​ലിം ന്യൂനപക്ഷങ്ങൾ ഒറ്റക്ക്​ പൊരുതുന്നത്​ ഗുണകരമാവില്ലെന്ന്​ മനസ്സിലാക്കി മുസ്​ലിം പേഴ്​സനൽ ലോ ബോർഡും മതേതര കൂട്ടായ്​മക്കാരും ശ്രമം നടത്തിവരികയാണ്​. ഇതി​​െൻറ ഭാഗമായി ഇന്ത്യൻ ഭരണഘടനയും ശരീഅത്തും സംരക്ഷിക്കാൻ വേണ്ടി പ്രത്യേക കാമ്പയിൻ ആസൂത്രണം ചെയ്​തിട്ടുണ്ടെന്ന്​ ലോ ബോർഡ്​ അംഗം കൂടിയായ സുലൈമാൻ പറഞ്ഞു. 

ഫാഷിസത്തെ ആശയപരമായി നേരിടാൻ ഇടതുചേരിക്കേ കഴിയൂ. കേരളത്തിൽ എൽ.ഡി.എഫി​​െൻറ ജനകീയ അടിത്തറ ശക്തവുമാണ്​. കഴിഞ്ഞ 21 വർഷമായി ​െഎ.എൻ.എൽ ഇടതു മതേതര ചേരിക്ക്​ ശക്തിപകർന്നുവരികയാണ്​. ​െഎ.എൻ.എല്ലി​​െൻറ മുന്നണി പ്രവേശനം സാ​േങ്കതികം മാത്രമാണ്​. മുന്നണി വികസിപ്പിക്കു​േമ്പാൾ ആദ്യ പരിഗണന ​െഎ.എൻ.എല്ലിനായിരിക്കുമെന്ന്​ സി.പി.എമ്മി​​െൻറയും എൽ.ഡി.എഫി​​െൻറയും​ നേതാക്കൾ വ്യക്തമാക്കിയതുമാണ്​. ​െഎ.എൻ.എല്ലും എൻ.എസ്​.സിയും (നാഷനൽ സെക്യുലർ കോൺഫറൻസ്​) തമ്മിലെ ലയന ചർച്ച പ്രാഥമികമായേ നടന്നിട്ടുള്ളൂ. ഒരേ ആശയാദർശങ്ങളിൽ നിലകൊള്ളുന്ന ഇരു സംഘടനകളും ഒന്നാവുന്നത്​ മതേതര ചേരി ശക്തിപ്പെടുത്താൻ ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ​െഎ.എൽ.എൽ സംസ്​ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്​ പ്രഫ. മുഹമ്മദ്​ സുലൈമാൻ കോഴിക്കോ​െട്ടത്തിയത്​. ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ്​ ദേവർകോവിൽ, സംസ്​ഥാന ജന. സെ​ക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി. ഹംസ ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Mosule Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.