ബന്ദികളുടെ കൊല: കേന്ദ്ര ഭരണകൂടം രാഷ്ട്രത്തെ വഞ്ചിച്ചു –പ്രഫ. മുഹമ്മദ് സുലൈമാൻ
text_fieldsകോഴിക്കോട്: ഇറാഖിൽ െഎ.എസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ട വിവരം നാലു വർഷക്കാലം മറച്ചുവെച്ചതിലൂടെ രാഷ്ട്രത്തെ വഞ്ചിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്തതെന്ന് െഎ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ. കോഴിക്കോട്ട് ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിെൻറ നയതന്ത്രബന്ധത്തിെൻറ പൂർണ പരാജയമാണ് ഇത് വ്യക്തമാക്കുന്നത്. മൊസൂളിൽ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവെച്ചുകൊന്ന് കുഴിച്ചിെട്ടന്ന് വെളിപ്പെടുത്തിയ ദൃക്സാക്ഷി ഹർജിത് മാസിഹിയെ മനുഷ്യക്കടത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് കള്ളനാക്കി ജയിലിലടക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
മാസിഹ് പറഞ്ഞതായിരുന്നു ശരിയെന്ന് വിദേശകാര്യ മന്ത്രി പാർലമെൻറിൽ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. ഇക്കാലമത്രയും സത്യം മറച്ചുവെച്ചതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദേശകാര്യമന്ത്രി രാജിവെക്കണമെന്നും മുഹമ്മദ് സുലൈമാൻ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെയും സംഘ്പരിവാറിെൻറയും വെറുപ്പിെൻറ രാഷ്ട്രീയം ജനങ്ങൾ മടുത്തതിെൻറ തെളിവാണ് യു.പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവിരുദ്ധ നയങ്ങളുമായി മുേമ്പാട്ടുപോകുന്നവർ എങ്ങനെയാണ് ദേശസ്നേഹികളാവുക? ഇവർ രാഷ്ട്രത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്. വൈകിയാണെങ്കിലും ജനങ്ങൾ ഇത് തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ദലിത്^മുസ്ലിം^മതേതര^ന്യൂനപക്ഷ വിഭാഗങ്ങളുടെ പുനരേകീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
യു.പിയിലെ അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനീങ്ങാൻ തീരുമാനമെടുത്തിരിക്കുകയാണ്. ആസന്നമായ രാജസ്ഥാൻ തെരഞ്ഞെടുപ്പിലും മതേതര കക്ഷികളുടെ മുന്നേറ്റമുണ്ടാവുമെന്നും പ്രഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. ഫാഷിസത്തിനെതിരെ മുസ്ലിം ന്യൂനപക്ഷങ്ങൾ ഒറ്റക്ക് പൊരുതുന്നത് ഗുണകരമാവില്ലെന്ന് മനസ്സിലാക്കി മുസ്ലിം പേഴ്സനൽ ലോ ബോർഡും മതേതര കൂട്ടായ്മക്കാരും ശ്രമം നടത്തിവരികയാണ്. ഇതിെൻറ ഭാഗമായി ഇന്ത്യൻ ഭരണഘടനയും ശരീഅത്തും സംരക്ഷിക്കാൻ വേണ്ടി പ്രത്യേക കാമ്പയിൻ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ലോ ബോർഡ് അംഗം കൂടിയായ സുലൈമാൻ പറഞ്ഞു.
ഫാഷിസത്തെ ആശയപരമായി നേരിടാൻ ഇടതുചേരിക്കേ കഴിയൂ. കേരളത്തിൽ എൽ.ഡി.എഫിെൻറ ജനകീയ അടിത്തറ ശക്തവുമാണ്. കഴിഞ്ഞ 21 വർഷമായി െഎ.എൻ.എൽ ഇടതു മതേതര ചേരിക്ക് ശക്തിപകർന്നുവരികയാണ്. െഎ.എൻ.എല്ലിെൻറ മുന്നണി പ്രവേശനം സാേങ്കതികം മാത്രമാണ്. മുന്നണി വികസിപ്പിക്കുേമ്പാൾ ആദ്യ പരിഗണന െഎ.എൻ.എല്ലിനായിരിക്കുമെന്ന് സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും നേതാക്കൾ വ്യക്തമാക്കിയതുമാണ്. െഎ.എൻ.എല്ലും എൻ.എസ്.സിയും (നാഷനൽ സെക്യുലർ കോൺഫറൻസ്) തമ്മിലെ ലയന ചർച്ച പ്രാഥമികമായേ നടന്നിട്ടുള്ളൂ. ഒരേ ആശയാദർശങ്ങളിൽ നിലകൊള്ളുന്ന ഇരു സംഘടനകളും ഒന്നാവുന്നത് മതേതര ചേരി ശക്തിപ്പെടുത്താൻ ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. െഎ.എൽ.എൽ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രഫ. മുഹമ്മദ് സുലൈമാൻ കോഴിക്കോെട്ടത്തിയത്. ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി. ഹംസ ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.