ബീച്ചില്‍ ഫോട്ടോയെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും തിരമാലയില്‍പെട്ടു; ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി

ആ​ല​പ്പു​ഴ: ബീ​ച്ചി​ൽ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ തി​ര​മാ​ല​യി​ൽ​പെ​ട്ട ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ അ​മ്മ​യെ​യും ആ​റു​വ​യ​സ്സു​ള്ള കു​ഞ്ഞി​നെ​യും ലൈ​ഫ്ഗാ​ര്‍ഡ് ര​ക്ഷ​പ്പെ​ടു​ത്തി.ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.45ഓ​ടെ ക​ട​ല്‍പാ​ല​ത്തി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഭ​ര്‍ത്താ​വി​ന്‍റെ കാ​മ​റ​ക്ക് മു​ന്നി​ല്‍ ഫോ​ട്ടോ​ക്ക് നി​ൽ​ക്കു​ന്ന​തി​നി​ടെ തി​ര​മാ​ല​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

തീ​ര​ത്തു​നി​ന്ന്​ 20 മീ​റ്റ​ർ ദൂ​രേ​ക്ക്​ ഒ​ഴു​ക്കി​ൽ​പെ​ട്ടു​പോ​യി. ക​ണ്ടു​നി​ന്ന ലൈ​ഫ്ഗാ​ര്‍ഡ് അ​നി​ല്‍കു​മാ​ര്‍ ക​ട​ലി​ലേ​ക്ക് ചാ​ടി. പി​ന്നാ​ലെ മ​റ്റ് ലൈ​ഫ് ഗാ​ര്‍ഡു​മാ​രാ​യ ഷി​ബു, സ​ന്തോ​ഷ്, ബി​ജു ചാ​ക്കോ എ​ന്നി​വ​രു​മെ​ത്തി. കൂ​റ്റ​ന്‍ തി​ര​മാ​ല​യി​ൽ​പെ​ട്ട അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ലൈ​ഫ് ഗാ​ര്‍ഡു​മാ​ര്‍ ചേ​ര്‍ന്നാ​ണ് ക​ര​ക്കെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തേ സ്ഥ​ല​ത്ത് മ​റ്റൊ​രു അ​പ​ക​ടം ന​ട​ന്നി​രു​ന്നു. ശ​ക്ത​മാ​യ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രും ക​ട​ലി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്ന മു​ന്ന​റി​യി​പ്പും ഉ​ള്ള​താ​ണ്. ഇ​ത്​ അ​വ​ഗ​ണി​ച്ചാ​ണ് പ​ല​രും ക​ട​ലി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.

Tags:    
News Summary - Mother and baby get caught in a wave while taking photos on the beach; Rescued by lifeguard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.