representative image

ബലിതർപ്പണത്തിനുപോയ അമ്മക്കും മകനും 2000 രൂപ പിഴ; പൊലീസ്​ നൽകിയത്​ 500ന്‍റെ രസീത്​​, ബാക്കി തുക എവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം): ബലിതർപ്പണത്തിന് ക്ഷേത്രത്തിലേക്കുപോയ അമ്മയെയും മകനെയും പൊലീസ്​ പിടികൂടി 2000 രൂപ പിഴയടപ്പിച്ചു. നൽകിയതാക​െട്ട, 500 രൂപയുടെ രസീതും. ശ്രീകാര്യം വെഞ്ചാവോട് ശബരി നഗർ 'നവമി'യിൽ നവീനിനും (19) അമ്മക്കുമാണ് ശ്രീകാര്യം പൊലീസിൽനിന്ന്​ അപമാനം നേരിട്ടത്.

കർക്കടക വാവി​െൻറ ഭാഗമായി ശ്രീകാര്യം പുലിയൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി ഇവർ നേരത്തേ ബുക്ക് ചെയ്തിരുന്നു. ബലിയിടാനായി നവീനും അമ്മയും ശ്രീകാര്യം മാർക്കറ്റിനു സമീപമെത്തിയപ്പോൾ പൊലീസ് കാർ തടഞ്ഞുനിർത്തി. ബലിയിടാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ 'ബലി വീട്ടിൽ ഇട്ടാൽ മതി' എന്നായിരുന്നു മറുപടി.

തിരിച്ചുപോകാൻ നവീൻ കാർ പിന്നോ​ട്ടെടുക്കുമ്പോൾ 2000 രൂപ പിഴയടച്ചുപോയാൽ മതിയെന്ന് പറഞ്ഞ്​ തടഞ്ഞു. കൈയിൽ പണമില്ലാത്തതിനാൽ അടുത്തുള്ള എ.ടി.എമ്മിൽനിന്ന്​ പണം എടുത്തുനൽകുകയായിരുന്നു.

തുടർന്ന്, ഒരു പൊലീസുകാരൻ വാഹനത്തിൽ കയറി ശ്രീകാര്യം സ്​റ്റേഷനിൽ ഇരുവരെയും കൊണ്ടുപോയി 2000 രൂപ പിഴ വാങ്ങിയശേഷം രസീതും നൽകി വിട്ടയച്ചു. വീട്ടിൽ ചെന്ന്​ രസീത് നോക്കുമ്പോഴാണ് 500 രൂപയാണ്​ എഴുതിയിരിക്കുന്നതെന്ന്​ കണ്ടത്. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർക്ക് ഇ-മെയിൽ വഴി പരാതി നൽകുമെന്ന് നവീൻ പറഞ്ഞു.

എന്നാൽ, ലോക്​ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 2000 രൂപ പിഴ ഈടാക്കിയതാ​െണന്നും രസീതിലെ തുക എഴുതിയതിൽ പിശക് പറ്റിയതാണെന്നും ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് പറഞ്ഞു. 

Tags:    
News Summary - Mother and son fined Rs 2,000 for sacrifice; Receipt of Rs 500 issued by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.