പെരുമ്പാവൂര്‍: മകന്റെ സംസ്‌കാര ചടങ്ങിനിടെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങോള്‍ മാളിക്കത്താഴത്തു വീട്ടില്‍ പരേതനായ കരുണാകരന്‍ നായരുടെ ഭാര്യ സുമതിയമ്മയാണ് (83) മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച മകന്‍ ശശീന്ദ്രന്റെ തിങ്കളാഴ്ച ഉച്ചക്ക് നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
മറ്റുമക്കള്‍: രവീന്ദ്രന്‍, ഹരി, രമ. മരുമക്കള്‍: രാധ, ലത, രഞ്ജിത, സുരേഷ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.