‘ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണം’; സൂര്യഗായത്രി വധക്കേസ് വിധിയിൽ തൃപ്തയല്ലെന്ന് അമ്മ

തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് നെടുമങ്ങാട്ട് സൂര്യഗായത്രിയെന്ന ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന് ലഭിച്ച ശിക്ഷയിൽ ഒട്ടും തൃപ്തയല്ലെന്ന് സൂര്യഗായത്രിയുടെ അമ്മ വ​ത്സ​ല. അവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും അത് കൺമുന്നിൽ കാണണമെന്നും അവർ പ്രതികരിച്ചു. കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷയും 20 വർഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ഉത്തരവിട്ടതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. കൊലപാതക ശ്രമം തടുക്കാൻ ശ്രമിക്കുന്നതി​നിടെ ഇവർക്കും കുത്തേറ്റിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകളുള്ള അമ്മ, കോടതിക്ക് പുറത്ത് ഓട്ടോയിലിരുന്നാണ് വിധിയോട് പ്രതികരിച്ചത്. ‘ഇവന് ജീവപര്യന്തം കൊടുത്താൽ പോരാ. ജീവപര്യന്തം കൊടുത്ത് ഇവന് ആഹാരവും നൽകി ജയിലിലിട്ടാൽ പോരാ. ഇവനെ ഒന്നുകിൽ വെടിവെച്ചു കൊല്ലണം. അല്ലെങ്കിൽ തൂക്കിക്കൊല്ലണം. ഞാൻ മരിക്കുന്നതിന് മുമ്പെ ഇതിൽ ഏതെങ്കിലും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ ശിക്ഷയിൽ ഞാൻ തൃപ്തയല്ല. എന്റെ മുന്നിൽ ഇവനെ വെട്ടിയോ തൂക്കിയോ കൊല്ലുന്നത് എനിക്ക് കാണണം. ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്. അത് കൺമുന്നിൽ കാണണം. എനിക്ക് മറ്റാരും ആശ്രയമില്ല. എന്റെ പൊന്നുമോളുടെ ആശ്രയത്തിലാണ് ഞാൻ ജീവിച്ചിരുന്നത്. എന്തൊക്കെ തരാമെന്ന് പറഞ്ഞാലും എന്റെ പൊന്നുമോൾ മനസ്സിൽനിന്ന് മായത്തുമില്ല, മറക്കാൻ എനിക്കു കഴിയത്തുമില്ല’, അവർ പറഞ്ഞു.

2021 ആ​ഗ​സ്റ്റ്​ 30ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സൂ​ര്യ​ഗാ​യ​ത്രി​യും മാ​താ​പി​താ​ക്ക​ളും വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​ക്ര​മ​ണം. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രാ​ണ് സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന അ​രു​ണ്‍ സൂ​ര്യ​യെ ത​ല​ങ്ങും വി​ല​ങ്ങും കു​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വ്​ വ​ത്സ​ല​യെ​യും കു​ത്തി. സൂ​ര്യ​യു​ടെ പി​താ​വി​ന്‍റെ നി​ല​വി​ളി ഉ​യ​ര്‍ന്ന​തോ​ടെ അ​രു​ണ്‍ ഓ​ടി. അ​യ​ൽ​ക്കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​രു​ൺ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​ന്റെ ടെ​റ​സി​ൽ ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ചു. അ​വി​ടെ​നി​ന്നാ​ണ്​ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സൂ​ര്യ​ഗാ​യ​ത്രി​യെ വി​വാ​ഹം ചെ​യ്ത് ന​ല്‍കാ​ത്ത വി​രോ​ധ​മാ​ണ് പ്ര​തി​യെ കൊ​ല​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ്​ കേ​സ്.

സം​ഭ​വ​ത്തി​ന്​ ര​ണ്ടു​വ​ർ​ഷം മു​മ്പ് അ​രു​ൺ സൂ​ര്യ​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള അ​രു​ണി​ന്റെ ബ​ന്ധം വീ​ട്ടു​കാ​ർ നി​ര​സി​ച്ചു. തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യി സൂ​ര്യ​യു​ടെ വി​വാ​ഹം ന​ട​ന്നു. സൂ​ര്യ​യു​ടെ ഭ​ർ​ത്താ​വി​നെ​യും അ​രു​ൺ ഫോ​ണി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന്​ സൂ​ര്യ ഉ​ഴ​പ്പാ​ക്കോ​ണ​ത്തെ വാ​ട​ക വീ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞാ​ണ് അ​രു​ൺ എത്തി​യ​ത്. 39 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ചു. 64 രേ​ഖ​ക​ളും 49 തൊ​ണ്ടി മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. 

Tags:    
News Summary - Mother is not satisfied with the Suryagayatri murder case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.