ഗതാഗത നിയമനലംഘകരെ കണ്ടെത്തുന്നതിനായി കാമറ പകർത്തുന്ന ചിത്രങ്ങളിൽ ക്രമക്കേടുകൾ ഏറെ. ഒടുവിൽ മലപ്പുറം ജില്ലയിൽ നിന്നാണ് കാമറ പിഴവ് സംബന്ധിച്ച വാർത്തവരുന്നത്. ബൈക്കില്‍ മലപ്പുറം ജില്ല വിട്ടുപോകാത്തയാള്‍ക്ക് ആലപ്പുഴയില്‍ നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. മലപ്പുറം വണ്ടൂര്‍ കാരാട് സ്വദേശി ശിവദാസനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത്. ശിവദാസന്‍റെ ബൈക്കിന്‍റെ അതേ നമ്പറിലുള്ള സ്കൂട്ടറില്‍ ചേര്‍ത്തലയില്‍വച്ച് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതെ യാത്രചെയ്തതിനാണ് പിഴ.
ഗതാഗത നിയമലംഘനത്തിന് ശിവദാസന് ലഭിച്ച നോട്ടീസാണിത്. കെഎല്‍ 71 സി 8566 നമ്പറിലുളള വാഹനത്തില്‍ ഹെൽമെറ്റ് ഇല്ലാതെ യാത്രചെയ്തതിന് 500 രൂപ പിഴയടക്കണം. പക്ഷെ ശിവദാസനും ശിവദാസന്‍റെ ബൈക്കും ഇതുവരെ മലപ്പുറം ജില്ലവിട്ടുപോയിട്ടില്ല. ഇതേ നമ്പറിലുള്ള സ്കൂട്ടറില്‍ രണ്ടുപേർ യാത്രചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്.
കഴിഞ്ഞ മാസം രണ്ടിനാണ് നിയമലംഘനം നടന്നത്. ബൈക്കിന്‍റെ ആര്‍സി ബുക്കിലുള്ള ശിവദാസന്‍റെ വിലാസം തന്നെയാണ് നോട്ടീസിലുമുള്ളത്. തന്‍റെ ബൈക്കിന്‍റെ നമ്പര്‍ ആലപ്പുഴയിലെ സ്കൂട്ടറിന് വന്നതിന്‍റെ അമ്പരപ്പിലാണ് ശിവദാസന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.