തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ 10,000 ജീ​വ​ന​ക്കാ​രെ കു​റ​ക്കാ​ൻ സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി (വി.​ആ​ർ.​എ​സ്​ ) ന​ട​പ്പാ​ക്കാ​ൻ നീ​ക്കം. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 7500 പേ​രു​ടെ​യും 50 ൽ ​താ​ഴെ​യു​ള്ള 2500 പേ​രു​ടെ​യും പ​ട്ടി​ക മാ​നേ​ജ്​​മെൻറ്​ ത​യാ​റാ​ക്കി. നി​ല​വി​ൽ 26,000 സ്ഥി​രം​ജീ​വ​ന​ക്കാ​രു​ള്ള​​​ സ്ഥാ​പ​ന​ത്തി​ൽ വി.​ആ​ർ.​എ​സി​ലു​ടെ എ​ണ്ണം 16,000 ആ​യി കു​റ​ക്കാ​നാ​ണ് ശ്ര​മം. വി.​ആ​ർ.​എ​സും ലേ ​ഓ​ഫും ഇ​ട​തു​ന​യ​മ​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ക്കു​ക​യും ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ സ്വ​യം വി​ര​മി​ക്ക​ൽ ന​ട​പ്പാ​ക്കി​യ​പ്പോ​ൾ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​​മ്പോ​ഴാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ഈ ​നീ​ക്ക​മെ​ന്ന​താ​ണ്​​ വൈ​രു​ധ്യം.

എ​ല്ലാ മാ​സ​വും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​ൽ ശ​മ്പ​ളം ന​ൽ​കാ​നാ​വി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്ക​ണ​മെ​ന്നു​മു​ള്ള ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ ​ വി.​ആ​ർ.​എ​സ്​ ന​ട​പ​ടി​ക​ളി​​ലേ​ക്ക്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​ട​ക്കു​ന്ന​ത്.​ ശ​മ്പ​ള​വി​ത​ര​ണ​ത്തി​നാ​യി ധ​ന​വ​കു​പ്പ്​ പ്ര​തി​മാ​സം 50 കോ​ടി രൂ​പ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ന​ൽ​കു​ന്നു​ണ്ട്. ന​വം​ബ​റി​​ലെ ശ​മ്പ​ള വി​ത​ര​ണ​ത്തി​നു​ള്ള സ​ർ​ക്കാ​ർ വി​ഹി​തം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ൾ ധ​ന​വ​കു​പ്പി​നെ നേ​രി​ട്ട്​ സ​മീ​പി​ച്ച​​​പ്പോ​ഴാ​യി​രു​ന്നു കൈ​മ​ല​ർ​ത്ത​ലും ബ​ദ​ൽ നി​ർ​ദേ​ശ​വും.

ശ​രാ​ശ​രി 50,000 രൂ​പ​യും അ​തി​ന്​ മു​ക​ളി​ലും പ്ര​തി​മാ​സ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രാ​ണ്​​ കെ.​എ​സ്.​ആ​ർ.​ടി.​സി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 10,000 പേ​രെ ഒ​ഴി​വാ​ക്കി​യാ​ൽ ശ​മ്പ​ള ഇ​ന​ത്തി​ൽ 50​ കോ​ടി ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തോ​ടെ പ്ര​തി​മാ​സം ന​ൽ​കു​ന്ന 50 കോ​ടി​യി​ൽ​നി​ന്ന്​ ധ​ന​വ​കു​പ്പി​നും ത​ല​യൂ​രാം. വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​മാ​യി ന​ൽ​കേ​ണ്ട തു​ക​യ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത ബ​ജ​റ്റി​ൽ 1500 കോ​ടി കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ വ​ക​യി​രു​ത്തു​മെ​ന്നാ​ണ്​ വി​വ​രം. നേ​ര​ത്തേ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന്​ പ​കു​തി ശ​മ്പ​ള​ത്തി​ൽ ദീ​ർ​ഘ​കാ​ല ലീ​വ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ജീ​വ​ന​ക്കാ​ർ മു​​ന്നോ​ട്ടു​വ​ന്നി​രു​ന്നി​ല്ല. ഇ​തും വി.​ആ​ർ.​എ​സ്​ നീ​ക്ക​ങ്ങ​ൾ​ക്ക്​ പ്രേ​ര​ണ​യാ​യി​ട്ടു​ണ്ട്.

2016ൽ ​ജീ​വ​ന​ക്കാ​ർ 43,000, ഇ​പ്പോ​ൾ 26,000

2016ൽ ​ഇ​ട​ത്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ 34,028 സ്ഥി​രം​ജീ​വ​ന​ക്കാ​രും 9,500 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​യി 43,528 പേ​രാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ​ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍ഷ​ത്തി​നി​ടെ 7992 ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് പ​ക​രം നി​യ​മ​നം ന​ട​ക്കു​ന്നി​ല്ല.

പ​ക​രം പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച സ്വി​ഫ്റ്റ് ക​മ്പ​നി​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ങ്ങ​ള്‍ തു​ട​രാ​നാ​ണ്​ നീ​ക്കം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​ന് മാ​നേ​ജ്‌​മെ​ന്റ് സ​ര്‍ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ര്‍ട്ടി​ൽ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. നി​ല​വി​ൽ 3776 ബ​സു​ക​ളാ​ണു​ള്ള​ത്​. സിം​ഗ്​​ൾ ഡ്യൂ​ട്ടി സം​വി​ധാ​നം വ്യാ​പ​ക​മാ​ക്കി​യാ​ല്‍ കു​റ​ഞ്ഞ ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് ഇ​ത്ര​യും ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​കു​​മെ​ന്നാ​ണ്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​ണ​ക്കു​ കൂ​ട്ട​ൽ. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ല്‍ദാ​താ​വാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍ഷ​ത്തി​നി​ടെ തു​ച്ഛ​മാ​യ ആ​ശ്രി​ത നി​യ​മ​ന​ങ്ങ​ള​ല്ലാ​തെ പു​തി​യ നി​യ​മ​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. വ​ര്‍ഷം​തോ​റും 900-1000 പേ​ര്‍ വീ​തം വി​ര​മി​ക്കു​ന്നു​ണ്ട്. ഈ ​ത​സ്തി​ക​ക​ളും ഇ​ല്ലാ​താ​കു​ക​യാ​ണ്.  

Tags:    
News Summary - Move to implement Self Retirement Scheme in KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.