കോഴിേക്കാട്: സ്വർണത്തിന് മേലുള്ള ജി.എസ്.ടി മൂന്നായി നിജപ്പെടുത്തിയ കേന്ദ്രസർക്കാറിെൻറ തീരുമാനം അഭിനന്ദനാർഹമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. ഇത് സ്വർണാഭരണമേഖലയുടെ അഭിവൃദ്ധിക്ക് സഹായകമാവുകയും അതുവഴി ധാരാളം തൊഴിലവസരങ്ങൾ ഈ രംഗത്ത് സൃഷ്ടിക്കുകയും ചെയ്യും. നികുതിവെട്ടിപ്പും കള്ളക്കടത്തും തടയുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാറിെൻറ നികുതിവരുമാനം വർധിപ്പിക്കാൻ എല്ലാ സ്വർണാഭരണവ്യാപാരികളിൽ നിന്നും കൃത്യമായി നികുതി പിരിച്ചെടുക്കണമെന്ന് അദ്ദേഹം ദുബൈയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.