ന്യൂഡൽഹി: ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ എം.പി. തീരുമാനം കേരള ഘടകം അംഗീകരിക്കുന്നില്ല. നീതിഷിനൊപ്പം നിൽക്കില്ലെന്നും വീരേന്ദ്രകുമാർ ഡൽഹിയിൽ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരിക്കലും പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ല. ബിഹാറിൽ നടന്ന ജെ.ഡി.യു ദേശീയ സമ്മേളനത്തിൽ മതേതരത്വം സംരക്ഷിക്കാൻ പാർട്ടി നേതൃത്വം കൊടുക്കണമെന്നാണ് തീരുമാനം എടുത്തത്. അതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് നിതീഷ് കുമാർ ബി.ജെ.പിയുമായി കൂട്ടുമുന്നണി സർക്കാരുണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു.
ശരത് യാദവ് തന്നെ നിതീഷ് കുമാറിന്‍റെ തീരുമാനത്തിൽ എതിർപ്പ് അറിയിച്ചിരുന്നു. വേണ്ടി വന്നാൽ എം.പി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ രാജ്യസഭാംഗത്വം പ്രശ്നമല്ലെന്നും നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.