തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം.എസ്.എഫ് ഹരിത പ്രതിനിധികളും നേതാക്കളും സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം പാണക്കാട്ട്

അനുഗ്രഹം തേടി എം.എസ്.എഫ് ഹരിത നേതാക്കൾ പാണക്കാട്ട്

മലപ്പുറം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്ന എം.എസ്.എഫ് ഹരിത പ്രതിനിധികൾ മുസ് ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കളെ കാണാൻ പാണക്കാട്ടെത്തി. ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ ഇവർ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ജില്ലാ പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെയും കണ്ടു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ് ലിയയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം.എസ്.എഫ് ഹരിത പ്രതിനിധികളും നേതാക്കളും മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം പാണക്കാട്ട്

സ്ഥാനാർഥികളായ ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നി (വയനാട് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ), ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ (പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരൂർക്കാട് ഡിവിഷൻ), സെക്രട്ടറി അനഘ നരിക്കുനി (കോഴിക്കോട് ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷൻ), വൈസ് പ്രസിഡൻറ് ഷഹീദ റാഷിദ് (പുല്ലൂർ പെരിയ പഞ്ചായത്ത് ഒന്നാം വാർഡ്), കണ്ണൂർ ജില്ലാ പ്രസിഡൻറ് അസ്മിന അഷ്റഫ് (ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷൻ), സെക്രട്ടറി നഹല സഹീദ് (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഏഴോം ഡിവിഷൻ), രഞ്ജിഷ (മേലാറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡ്), സംസ്ഥാന ട്രഷറർ പി.എച്ച് ആയിഷ ബാനു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.