എം.എസ്.എഫ്,​ ​യൂത്ത്​ ലീഗ് സമരങ്ങളിൽ ​സംഘർഷം; ലാത്തിച്ചാർജ്​

കോഴിക്കോട്​: ബന്ധുനിയമനത്തിന്​ ഉത്തരവാദിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജി​െവക്കണമെന്നാവശ്യപ്പെട്ട്​ എം.എസ്​.എഫ്​ നടത്തിയ കലക്​ടറേറ്റ്​ മാർച്ചിൽ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും. കലക്​ടറേറ്റ്​ മാർച്ചിൽ അറസ്​റ്റിലായ പ്രവർത്തക​ർക്ക്​ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ ​നടക്കാവ്​ പൊലീസ്​ സ്​റ്റേഷന്​ മുന്നിൽ മുസ്​ലിം യൂത്ത്​​ ലീഗ്​ നടത്തിയ ഉപരോധത്തിലും സംഘർഷവും ലാത്തിച്ചാർജുമുണ്ടായി. കലക്ട​റേറ്റ്​ മാർച്ചിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ മിസ്ഹബ് കീഴരിയൂര്‍ അടക്കം ആറു പ്രവര്‍ത്തകര്‍ക്കും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജു ഉൾപ്പെടെ അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തിൽ 20 പേർക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു.

പിടികൂടിയ വിദ്യാർഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്​​ നടക്കാവ്​ പൊലീസ്​ സ്​റ്റേഷന്​ മുന്നിൽ ​യൂത്ത്​ ലീഗ്​ -എം.എസ്​.എഫ്​ പ്രവർത്തകർ പ്രതിഷേധിച്ചത്​. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ജാഫര്‍ സാദിഖ്, നൂറുദ്ദീന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ഷുഹൈബ് മുഖദാര്‍, കെ.പി. ഷിഹാബ് തുടങ്ങിവരെ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11.50ഒാടെ എരഞ്ഞിപ്പാലത്തുനിന്ന്​ നൂറുകണക്കിന്​ വിദ്യാർഥികളുടെ മാർച്ച്​ കലക്​ടറേറ്റിന്​ മുന്നിലെത്തിയതോടെയാണ്​​ സംഘർഷങ്ങളുടെ തുടക്കം. പൊലീസ്​ കലക്ടറേറ്റ്​ കവാടത്തിൽ തടഞ്ഞ മാർച്ചിന്​ മുൻനിരയിലുള്ള ഏഴുപേർ താൽക്കാലിക ബാരിക്കേഡ്​ ചാടിക്കയറിയതോടെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു​. പൊലീസി​​െൻറ​ ജലപീരങ്കി പ്രവർത്തനരഹിതമായതോടെയാണ്​ കണ്ണീർവാതകം പ്രയോഗിച്ചത്​​. രണ്ട്​ കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞതിൽ ഒരെണ്ണം പ്രതിഷേധക്കാർക്കിടയിൽ വീണ്​ പൊട്ടിയതോടെ വിദ്യാർഥികൾ അക്രമാസക്​തമായി.

പരിസരത്തുണ്ടായിരുന്ന കുപ്പികളും മറ്റുമെടുത്ത്​ പൊലീസിനെതിരെ എറിഞ്ഞു. ഇതോടെ പ്രക്ഷോഭകരെ ലാത്തി വീശി ഒാടിച്ചു. അൽപസമയം കഴിഞ്ഞ്​ ​പ്രവർത്തകർ തിരിച്ചെത്തിയാണ്​ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ്​ മാർച്ച്​ ഉദ്​ഘാടനം നടത്തിയത്​. ജില്ല വൈസ് പ്രസിഡൻറ്​ കെ.സി. ഷിഹാബ് അധ്യക്ഷത വഹിച്ചു. അഫ്‌നാസ് ചേറോട്, കെ.ടി. ജാസിം, സാജിദ് നടുവണ്ണൂര്‍, ലത്തീഫ് തുറയൂര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയവരെ പൊലീസ്​ ബലം പ്രയോഗിച്ച് അറസ്​റ്റ്​ ചെയ്യുന്നതിനിടയിലും നേരിയ സംഘർഷമുണ്ടായി. അരമണിക്കൂറിലേറെ കലക്​ടറേറ്റിന്​ മുന്നിൽ സംഘർഷാവസ്​ഥയായിരുന്നു. ​പ്രതിഷേധക്കാരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയശേഷമാണ്​ പുതിയ ജലപീരങ്കി എത്തിക്കാനായത്​.

അറസ്​റ്റ്​ ചെയ്​ത്​ നടക്കാവ്​ സ്​റ്റേഷനിലെത്തിച്ചവരിൽ പരിക്കേറ്റവർക്ക്​ ചികിത്സ ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഉപരോധം നടന്നത്​. ഉച്ച​ ഒരുമണിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന്​ ലാത്തി വീശുകയായിരുന്നു.​ യൂത്ത് ​ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ജോയൻറ്​ സെക്രട്ടറി വി.വി. മുഹമ്മദലി, സീനിയര്‍ വൈസ് പ്രസിഡൻറ്​ നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു​ ഉപരോധം​.

20 പേർ റിമാൻഡിൽ
കോഴിക്കോട്​: യൂത്ത്​​ ലീഗ് ​-എം.എസ്​.എഫ് സമരങ്ങള​ിലെ സംഘർഷവുമായി ബന്ധപ്പെട്ട്​ 20 ​​പ്രവർത്തകർക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. അഫ്​നാസ്​, ലത്തീഫ്​, മിസ്​ഹബ്​, സാബിത്​ മായനാട്​, മുഹമ്മദ്​ യാസിർ, എൻ.പി. നവാസ്​, സാഹിബ്​​ മുഹമ്മദ്​, ഷമീർ, ഷാഫി, അബ്​ദുൽ ഖാദർ, നൂറുദ്ദീൻ ചെറുവറ്റ, അനസ്​, കെ.സി. ഷിഹാബ്​, അസനുൽ ബന്ന, അനീസ്​ തോട്ടുങ്ങൽ, സാജി റഹ്​മാൻ, സിയാദ്​, അജ്​ഹർ, ഷാഫി, മുഹമ്മദ്, ഷംസീർ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവരെ കോടതി റിമാൻറ്​ഡ്​​ ചെയ്​തു.

Tags:    
News Summary - MSF March on K.T Jaleel issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.