വനിത കമീഷൻ അധ്യക്ഷ അപമാനിച്ച വൃദ്ധക്ക്​ നിയമസഹായവുമായി എം.എസ്​.എഫ്​

തിരുവനന്തപുരം: വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ച വൃദ്ധക്ക്​ നിയമസഹായവുമായി എം.എസ്​.എഫ്​. സംസ്ഥാന പ്രസിഡന്‍റ്​ പി.കെ നവാസാണ്​ നിയമസഹായം നൽകുമെന്ന്​ അറിയിച്ചത്​.

എം.എസ്​.എഫ്​ സംസ്ഥാന കമിറ്റിയുടെ നിർദേശപ്രകാരം ജില്ലാ പ്രസിഡന്‍റ്​ ഫിറോസ്​ ഖാന്‍റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്​മികുട്ടിയമ്മ​െയ വീട്ടിലെത്തി സന്ദർശിച്ചുവെന്നും പി.കെ നവാസ്​ പറഞ്ഞു.

89 കാ​രി​യാ​യ കി​ട​പ്പു​രോ​ഗി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ബ​ന്ധി​ക്കുന്ന വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ ശബ്​ദരേ പുറത്ത്​ വന്നിരുന്നു. പ​രാ​തി കേ​ൾ​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ച ബ​ന്ധു​വി​ന് അ​ധ്യ​ക്ഷ​ ശ​കാ​ര​ിക്കുന്നതും ശബ്​ദരേഖയിലുണ്ടായിരുന്നു. 89 വ​യ​സ്സു​ള്ള വ​യോ​ധി​ക​യു​ടെ പ​രാ​തി എ​ന്തി​നാ​ണ് വ​നി​ത ക​മീ​ഷ​ന് ന​ൽ​കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​രി ആ​രാ​യാ​ലും വി​ളി​ക്കു​ന്നി​ട​ത്ത് ഹി​യ​റി​ങ്ങി​ന് എ​ത്ത​ണ​മെ​ന്നു​ം അധ്യക്ഷ പറഞ്ഞിരുന്നു.

Tags:    
News Summary - MSF seeks legal aid for elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.