തിരുവനന്തപുരം: കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി അന്യായമെന്ന് എം. സ്വ രാജ് എം.എൽ.എ. യു.എ.പി.എ ചുമത്തിയത് തിരുത്തുമെന്നാണ് പ്രതീക്ഷ. യു.എ.പി.എ വിഷയത്തിൽ സർക്കാറിനും പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും സ്വരാജ് പറഞ്ഞു.
യു.എ.പി.എ ചുമത്തി സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ സി.പി.എം പ്രമേയം പാസാക്കിയിരുന്നു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ധൃതിപിടിച്ചാണ് സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത്. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് ഉണ്ടായത്. ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചാൽ യു.എ.പി.എ ചുമത്താനാകില്ലെന്നും സി.പി.എം പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
പന്തീരാങ്കാവിൽ രണ്ടു വിദ്യാർഥികളെ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24) തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.