ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം അപര്യാപ്തമാണ്.
വിദേശ രാജ്യങ്ങളിലുള്ള സംഘടനകൾ ഉൾപ്പെടെ കമ്മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിജിലൻസ് അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാെണന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും എം.ടി രമേശ് പറഞ്ഞു.
സ്വർണക്കടത്തിൽ എൻ.െഎ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.