കൊച്ചി: എം.ടി. വാസുദേവൻ നായർ കേരള സി.പി.എമ്മിനോട് പറഞ്ഞത് വർഷങ്ങൾക്ക് മുമ്പ് ജ്ഞാനപീഠ ജേതാവ് മഹാശ്വേത ദേവി പശ്ചിമ ബംഗാളിൽ പറഞ്ഞതിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബംഗാളിൽ അപകടത്തിലേക്ക് പോകുന്ന സി.പി.എം സർക്കാറിനെ കുറിച്ചാണ് മഹാശ്വേത ദേവി രൂക്ഷ വിമർശനം അന്ന് നടത്തിയത്. അതിന് സമാനമായി ജ്ഞാനപീഠ ജേതാവ് കൂടിയായ എം.ടി. സി.പി.എമ്മിന്‍റെ അവസാന നാളിൽ അവർക്ക് കൊടുക്കുന്ന മുന്നറിയിപ്പായി കാണണമെന്നും സതീശൻ പറഞ്ഞു.
സി.പി.എം ജീർണത ബാധിച്ച പാർട്ടിയാണ്. ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണ് സി.പി.എം. സംഘ്പരിവാറിന്‍റെ വഴികളിലൂടെയാണ് ഇവർ സഞ്ചരിക്കുന്നത്. ഫാഷിസത്തെ നമ്മൾ രാജ്യ വ്യാപകമായി എതിർക്കുകയാണ്. കേരളത്തിൽ ഫാഷിസത്തിന്‍റെ മുഖം തന്നെയാണ് സി.പി.എമ്മിനുള്ളത്.
അടിച്ചമർത്തൽ, അക്രമം, അനീതി, ഇരട്ടനീതി, അസഹിഷ്ണുത ഇതെല്ലാം മോദി ഭരണകൂടത്തിന് ഉള്ളതു പോലെ തന്നെ കേരള സർക്കാറിനും മുഖ്യമന്ത്രിക്കും ഉണ്ട്. ആ തിരിച്ചറിവ് ഭയപ്പെടുത്തുന്നു. ദേശീയ തലത്തിൽ ഫാഷിസത്തിനെതിരെ പോരാടുന്നവർ കേരളത്തിലേക്ക് നോക്കുമ്പോൾ ഭയപ്പെടുത്തുന്ന കാഴ്ചകളാണ് കാണുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.